മുംബയ്: ഇന്ത്യൻ ടീമിന് പിന്നാലെ ഐ.സി.സി എലൈറ്റ് പാനലിലുള്ള ഇന്ത്യൻ ഒഫീഷ്യലുകളായ മുൻ പേസറും നിലവിൽ മാച്ച് റഫറിയുമായ ജവഗൽ ശ്രീനാഥും അമ്പയർ നിധിൻ മേനോനും ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ നിയന്ത്രിക്കാനായി പാകിസ്ഥാനിൽ പോകില്ല. കഴിഞ്ഞ നാല് മാസമായി വലിയ തിരക്കിലായതിനാൽ കുടുംബത്തോടൊപ്പം അൽപ്പം സമയം ചെലവഴിക്കാൻ ഐ.സി.സിയോട് ലീവ് ചോദിക്കുവായിരുന്നുവെന്നാണ് ശ്രീനാഥ് നൽകിയ വിശദീകരണം. വ്യക്തിപരമായ കാരണങ്ങളാലാണ് നിധിൻ വിട്ടുനിൽക്കുന്നത്. ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കാൻ പാകിസ്ഥാനിൽ പോകാൻ വിസമ്മതിച്ച ഇന്ത്യൻ ടീമിന്റെ മത്സരങ്ങൾ ദുബായിലാണ് നടത്തുന്നത്.