വാഷിംഗ്ടൺ: ജന്മാവകാശ പൗരത്വം നിർത്തലാക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവ് തടഞ്ഞ് യുഎസ് കോടതി. രാജ്യമൊട്ടാകെ ഇത് നടപ്പാക്കരുതെന്ന് ഫെഡറൽ ജഡ്ജി ഡെബോറ ബോർഡ്മാൻ ഉത്തരവിട്ടു. ട്രംപിന്റെ ഈ ഉത്തരവ് ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കോടതി ഇത് തടഞ്ഞത്. നേരത്തെ ഈ ഉത്തരവ് സിയാറ്റിലിലെ കോടതിയും സ്റ്റേ ചെയ്തിരുന്നു.
ട്രംപിന്റെ ഉത്തരവനുസരിച്ച് മാതാപിതാക്കളിലൊരാൾക്കെങ്കിലും പൗരത്വമോ ഗ്രീൻ കാർഡോ ഇല്ലെങ്കിൽ അവർക്ക് ജനിക്കുന്ന കുഞ്ഞിന് പൗരത്വം ലഭിക്കില്ല. നിയമവിരുദ്ധമായി യുഎസിൽ കഴിയുന്നവരുടെയും താൽക്കാലത്തേക്ക് വരുന്നവരുടെയും മക്കൾ യുഎസിന്റെ അധികാരപരിധിയിൽ വരില്ലെന്നും ഉത്തരവിൽ പറയുന്നു. ഈ ഉത്തരവ് ഫെബ്രുവരി 20ന് പ്രാബല്യത്തിൽ വരാനിരിക്കെയാണ് ഇപ്പോൾ കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]