ആസിഫ് അലി, അനശ്വര രാജന് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തിയ രേഖചിത്രം വമ്പന്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്. ചിത്രം ആഗോള ബോക്സോഫീസില്‍ വന്‍ കുതിപ്പ് തുടരുകയാണെന്ന് അണിയറപ്രവര്‍ത്തകരും വ്യക്തമാക്കി കഴിഞ്ഞു. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത് വേണു കുന്നപ്പിള്ളി നിര്‍മ്മിച്ച ചിത്രം റിലീസ് ചെയ്ത് 25 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 75 കോടി ക്ലബ്ബിലെത്തി ബ്ലോക്ക് ബസ്റ്റര്‍ ലിസ്റ്റില്‍ ഇടം ഉറപ്പിച്ചു. ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായെത്തിയത് മനോജ് കെ ജയനായിരുന്നു. ഇപ്പോഴിതാ ലൊക്കേഷനിലേക്ക് ആദ്യമായെത്തിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.
ലൊക്കേഷനിലേക്ക് ആദ്യമായെത്തുമ്പോള്‍ 75 കോടി നേടാന്‍ പോകുന്ന ചിത്രത്തിലേക്കാണ് കാലെടുത്ത് വെക്കുന്നതെന്ന് അന്ന് കരുതിയില്ലെന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് മനോജ് കെ ജയന് കുറിച്ചത്. രേഖാചിത്രത്തില്‍ വക്കച്ചന് എന്ന കഥാപാത്രമായാണ് മനോജ് കെ ജയന് എത്തുന്നത്. ഏറെക്കാലങ്ങള്‍ക്ക് ശേഷമുള്ള മനോജ് കെ ജയന്റെ തിരിച്ചുവരവിന് വലിയ നിരൂപക പ്രശംസയും ലഭിച്ചിട്ടുണ്ട്.
കിഷ്കിന്ധാകാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ കരിയറിലെ രണ്ടാമത്തെ 50 കോടി നേട്ടമാണ് രേഖാചിത്രം. കേരളത്തില്‍ മാത്രമല്ല ചെന്നൈ, ബാംഗ്ലൂര്‍ പ്രദേശങ്ങളിലും മികച്ച ബോക്സ് ഓഫീസ് പ്രതികരണമാണ് രേഖാചിത്രത്തിന് ലഭിക്കുന്നത്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളിയാണ് ‘രേഖാചിത്രം’ നിര്‍മ്മിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒരുപിടി നല്ല സിനിമകള്‍ നിര്‍മ്മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് കാവ്യ ഫിലിം കമ്പനി. സാങ്കേതിക മികവിലും രേഖാചിത്രം ഏറെ പ്രശംസ നേടുന്നുണ്ട്. മമ്മൂട്ടി ഹിറ്റ് ചിത്രം ‘ദി പ്രീസ്റ്റ്’ന് ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ‘രേഖാചിത്രം’. ജോഫിന്‍ ടി ചാക്കോ, രാമു സുനില്‍ എന്നിവരുടെ കഥയ്ക്ക് ജോണ്‍ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. ജോഫിന്‍ ടി ചാക്കോയുടെ സംവിധാന മികവും അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണവും മുജീബ് മജീദിന്റെ സംഗീതവും പ്രത്യേകം പ്രശംസനീയമാണ്.
അനശ്വര രാജന്, മനോജ് കെ ജയന്, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്, ഭാമ അരുണ്‍, സിദ്ദിഖ്, ജഗദീഷ്, സായികുമാര്‍, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗര്‍, പ്രേം പ്രകാശ്, സുധി കോപ്പ,നന്ദു, വിജയ് മേനോന്, ഷാജു ശ്രീധര്‍, മേഘ തോമസ്, സെറിന്‍ ശിഹാബ്, സലീമ, പ്രിയങ്ക നായര്‍, പൗളി വില്‍സണ്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]