ഏതാനും വർഷങ്ങളായി താടി വളർത്തിയ ലുക്കിലാണ് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിനെ സിനിമകളിലും അല്ലാതെയും കാണുന്നത്. 2019ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന് ശേഷമാണ് മോഹൻലാൽ സ്ഥിരം താടി ലുക്കിൽ എത്തിത്തുടങ്ങിയത്. തുടർന്നിറങ്ങിയ എല്ലാ സിനിമകളിലും മോഹൻലാലിന് താടി ഉണ്ടായിരുന്നു. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ബറോസിലും ഇനി റിലീസ് ചെയ്യാനിരിക്കുന്ന തുടരും എമ്പുരാൻ എന്നീ ചിത്രങ്ങളിലും മോഹൻലാലിനെ താടിയിൽ കാണാം. മോഹൻലാലിനെ താടിയെ ചൊല്ലി ഏറെ അഭ്യൂഹങ്ങളും ഉയർന്നിരുന്നു. ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാന് വേണ്ടിയാണ് താടി മാറ്റാത്തത് എന്നായിരുന്നു മോഹൻലാൽ നൽകിയ മറുപടി.
ഇപ്പോഴിതാ എമ്പുരാൻ തിയേറ്ററിൽ എത്തുന്നതിന് മുമ്പുകന്നെ താടി വളർത്തിയ ഗെറ്റപ്പ് മാറ്റി എത്തിയിരിക്കുകയാണ് മോഹൻലാൽ. ബഹ്റിൻ സർക്കാരിന്റെ പരമോന്നത ബഹുമതി നേടിയ വ്യവസായി ഡോ. ബി. രവി പിള്ളയെ ആദരിക്കുന്ന ചടങ്ങിലാണ് പുത്തൻലുക്കിൽ മോഹൻലാൽ എത്തിയത്. പരിപാടി നടന്ന ടാഗോർ തിയേറ്ററിൽ നിന്നുള്ള മോഹൻലാലിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
മോഹൻലാലിന്റെ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സത്യൻ അന്തിക്കാടിന്റെ ഹൃദയതാളം എന്ന ചിത്ര ത്തിൽ ഈ ലുക്കിലാകും താരം എത്തുക എന്നാണ് റിപ്പോർട്ട്. എന്നും എപ്പോഴും എന്ന ചിത്രത്തിന് ശേഷം സത്യൻ അന്തിക്കാടും മോഹൻലാലും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്, ഐശ്വര്യ ലക്ഷ്മി, സംഗീത, സംഗീത് പ്രതാപ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അതേസമയം ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാൻ മാർച്ച് 27ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ടീസറിന് ഗംഭീര വരവേല്പാണ് ലഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]