ഫയൽ ചിത്രം
മാനന്തവാടി : വയനാട്ടിൽ ഉൾവനത്തിനുള്ളിൽ രണ്ടു കടുവകളെ ചത്തനിലയിൽ കണ്ടെത്തി. കുറിച്യാട് വനത്തിലാണ് ഒരു ആൺകടുവയും പെൺകടുവയും ചത്തത്. കടുവകൾ പരസ്പരം ഏറ്റുമുട്ടി ചത്തതെന്നാണ് നിഗമനം. ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് പട്രോളിംഗിനിടെ കടുവകളുടെ ജഡം കണ്ടെത്തിയത്. ഇന്ന് വൈകിട്ടോടെയാണ് ജഡം കണ്ടെത്തിയത്.
സംഭവത്തിൽ വനം മന്ത്രി എ.കെ.ശശീന്ദ്രൻ അന്വേഷണം പ്രഖ്യാപിച്ചു, പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കി. നോർത്തേൺ സർക്കിൾ സി.സി.എഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. ഇതിന്റെ ഭാഗമായി കടുവകളുടെ ജഡങ്ങൾ പോസ്റ്റുമോർട്ടം നടത്തും.
നേരത്തെ മേപ്പാടി ഭാഗത്തും മറ്റൊരു കടുവയെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. രാവിലെ രാവിലെ മേപ്പാടി കൂട്ടമുണ്ട സബ്സ്റ്റേഷന് സമീപത്ത് ആൺ കടുവയെ ആണ് ചത്തതായി കണ്ടെത്തിയത്. കോടത്തോട് പോഡാർ പ്ലാന്റേഷന്റെ കാപ്പിത്തോട്ടത്തിൽ തൊഴിലാളികളാണ് ജഡം കണ്ടെത്തിയത്. വനം വകുപ്പ് പ്രാഥമിക പരിശോധന പൂർത്തിയാക്കി, ജഡത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]