വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ കറ്റാര്‍വാഴ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. കറ്റാർവാഴ ജ്യൂസ് തയ്യാറാക്കാനായി ആദ്യം കറ്റാർവാഴ തണ്ട് മുറിച്ചെടുക്കുക. ശേഷം ഇതിന്റെ തൊലികളഞ്ഞ് ഉള്ളിലുള്ള ജെൽ എടുക്കുക. ഈ ജെല്ലിലേക്ക് രണ്ട് കഷ്ണം ഇഞ്ചിയും അര ടീസ്പൂൺ ചെറുനാരങ്ങാ നീരും കുറച്ച് വെള്ളവും ചേർത്ത് മിക്സിയിൽ ചേര്‍ത്ത് അടിച്ചെടുക്കുക. ഇത് അരിച്ചെടുത്ത ശേഷം തേനോ പഞ്ചസാരയോ ചേർത്ത് കുടിക്കാവുന്നതാണ്. രാവിലെ കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. ഊര്‍ജം
വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ കറ്റാര്‍വാഴ ജ്യൂസ് ഡയറ്റില്‍ ശരീരത്തിന് വേണ്ട ഊര്‍ജം പകരാന്‍ സഹായിക്കും.
2. ദഹനം
ദഹനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന എന്‍സൈമുകളും കറ്റാര്‍വാഴ ജ്യൂസില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ രാവിലെ വെറും വയറ്റില്‍ കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് മലബന്ധത്തെ അകറ്റാനും ഗ്യാസ്, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ തുടങ്ങിയവയെ തടയാനും ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.
3. ചര്‍മ്മം
ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് കറ്റാര്‍വാഴ. കൂടാതെ വിറ്റാമിന്‍ സിയും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് ചര്‍മ്മം ഈര്‍പ്പമുള്ളതാക്കാന്‍ സഹായിക്കും.
4. ബ്ലഡ് ഷുഗര്‍
കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും പ്രമേഹത്തെ കുറയ്ക്കാനും ഗുണം ചെയ്യും. കറ്റാര്‍വാഴ ജ്യൂസിന്റെ കലോറിയും കുറവാണ്.
5. രോഗ പ്രതിരോധശേഷി
വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും അടങ്ങിയ കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും.
6. വായയുടെ ആരോഗ്യം
ആന്റി മൈക്രോബിയല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് ഓറല്‍ അഥവാ വായയുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. പല്ലുകള്‍ വെളുക്കാനും ഇത് സഹായിക്കും.
7. വണ്ണം കുറയ്ക്കാന്‍
ദിവസവും ഒരു ഗ്ലാസ് കറ്റാർവാഴ ജ്യൂസ് വെറും വയറ്റിൽ കുടിക്കുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഒമ്പത് ഭക്ഷണങ്ങള്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]