സിനിമയിലൂടെയും ടെലിവിഷൻ അവതാരകയായും പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് മീനാക്ഷി അനൂപ്. മീനാക്ഷിയുടെ പല സോഷ്യൽ മീഡിയ പോസ്റ്റുകളും ഏറെ സ്നേഹത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. അടുത്തിടെ താരം പങ്കുവച്ച ഗായകൻ കൗശിക്കുമൊത്തുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് കൂടുതൽ ആരാധകരും സംശയം പ്രകടിപ്പിച്ചത്. ഇപ്പോഴിതാ കൗശിക്കുമായുളള ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് മീനാക്ഷി. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.
താനും കൗശിക്കും നല്ല സുഹൃത്തക്കാളെന്നാണ് മീനാക്ഷി പറഞ്ഞത്. ടോപ്പ് സിംഗർ പരിപാടി ആരംഭിച്ചത് മുതലുളള സൗഹൃദമാണ്. ആറ് വർഷത്തെ സൗഹൃദമാണ് കൗശിക്കുമായി ഉളളതെന്നും കുടുംബങ്ങൾ തമ്മിൽ നല്ല ബന്ധത്തിലാണെന്നും താരം കൂട്ടിച്ചേർത്തു. ഇരുവരും ചെയ്ത ഒരു ആൽബത്തിന്റെ പ്രമോഷനായി എടുത്ത ചിത്രങ്ങളാണ് വൈറലായതെന്നും മീനാക്ഷി വ്യക്തമാക്കി.
മീനാക്ഷിയുടെ അച്ഛൻ അനൂപും നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ, ‘സോഷ്യൽ മീഡിയയിലെ ചർച്ചകളും അനുമാനങ്ങളും കാണുമ്പോൾ ചിരിയാണ് വരുന്നത്. കൗശിക്കിന്റെ കുടുംബവുമായി വളരെ അടുപ്പത്തിലാണ് ഞങ്ങൾ. കൗശിക് നല്ല കുട്ടിയാണ്. ഞങ്ങളുടെ വീട്ടിൽ അവർ കുടുംബമായി വരാറുണ്ട്. കൗശിക്കും ഏട്ടനുമൊക്കെ വളരെ സ്നേഹത്തോടെ പെരുമാറുന്ന കുട്ടികളാണ്. മീനൂട്ടിയും കൗശിക്കും നല്ല കൂട്ടുകാരാണ്’- അനൂപ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]