തിരുവനന്തപുരം: അബുദാബി ഇൻവെസ്റ്റ്മെന്റ് ഫോറത്തിൽ കേരള മുഖ്യമന്ത്രിക്ക് റോളില്ലാത്തതുകൊണ്ടാണ് യാത്ര അനുമതി നിഷേധിച്ചതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ.
അബുദാബി ഇൻവെസ്റ്റ്മെന്റ് ഫോറം എന്നുപറയുന്നത് വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപം അബുദാബിയിൽ കൊണ്ടുവരാനുള്ള സമ്മേളനമാണ്. അവിടെ മുഖ്യമന്ത്രിക്ക് സംസാരിക്കാൻ ഒരു റോളുമില്ല. മറ്റ് ചില സംസ്ഥാനങ്ങളിൽ നിന്ന് ചില മുഖ്യമന്ത്രിമാർ അപേക്ഷ നൽകിയിരുന്നു. അവർക്ക് അനുമതി നൽകിയില്ല. മുഖ്യമന്ത്രിക്ക് ക്യൂബയിലേക്ക് പോകാനുള്ള അനുമതി പരിശോധിച്ച ശേഷം നൽകുമെന്നും മുരളീധരൻ പറഞ്ഞു.
സജി ചെറിയാന്റെ വിദേശയാത്രക്ക് അനുമതി വൈകിയത് അദ്ദേഹത്തിന്റെ പിടിപ്പുകേടുകൊണ്ടാണെന്നും മുരളീധരൻ പറഞ്ഞു. പത്താം തീയതിയിലെ യാത്രക്കുള്ള അപേക്ഷ ഒൻപതാം തിയതി മാത്രമാണ് വിദേശകാര്യവകുപ്പിൽ ലഭിച്ചത്. പതിനൊന്നാം തിയതി അനുവാദം നൽകിയെന്ന് വിദേശകാര്യസഹമന്ത്രി വ്യക്തമാക്കി.
യാത്രാനുമതിക്ക് മുമ്പ് ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെയും വിദേശകാര്യവകുപ്പിലെ ബന്ധപ്പെട്ട ഡസ്കിന്റെയും പരിശോധന ആവശ്യമാണ്.
ഈ നടപടികൾക്ക് കുറഞ്ഞത് ഒരു ദിവസമെങ്കിലും വേണമെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. സാധാരണഗതിയിൽ യാത്രയ്ക്ക് 15 ദിവസം മുമ്പെങ്കിലും അപേക്ഷ നൽകേണ്ടതാണ്. അവസാന നിമിഷം മാത്രം അപേക്ഷ സമർപ്പിച്ചത് എന്തുകൊണ്ടെന്ന് സജി ചെറിയാൻ വിശദീകരിക്കണമെന്നും വി.മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിയുടെ സ്റ്റാഫിനു പോലും ഇക്കാര്യങ്ങൾ അറിയില്ലെങ്കിൽ കേന്ദ്രസർക്കാരിനെ പഴിച്ചിട്ട് കാര്യമില്ലെന്നും മുരളീധരൻ പറഞ്ഞു.
The post അബുദാബി ഇൻവെസ്റ്റ്മെന്റ് ഫോറത്തിൽ കേരള മുഖ്യമന്ത്രിക്ക് റോളില്ലാത്തതുകൊണ്ടാണ് യാത്ര അനുമതി നിഷേധിച്ചതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]