ഇന്ത്യൻ സിനിമാ ബോക്സ് ഓഫീസ് റെക്കോഡുകൾ തകർത്തെറിഞ്ഞ് മുന്നേറിക്കൊണ്ടിരുന്ന അല്ലു അർജുന്റെ പുഷ്പ-2: ദി റൂൾ സിനിമ കഴിഞ്ഞ ദിവസമാണ് ഒടിടിയിലെത്തിയത്. ചിത്രം ഒടിടിയിലെത്തിയതോടെ കാണികളിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോൾ ചിത്രത്തിലെ ചില ഫൈറ്റ് രംഗങ്ങളാണ് സാമൂഹിക മാധ്യമങ്ങളളിൽ ചർച്ചയാകുന്നത്. എക്സിൽ പങ്കുവെച്ച ചിത്രത്തിലെ ഒരു ആക്ഷൻ സീക്വൻസിന് കാഴ്ചക്കരിൽ നിന്ന് വ്യത്യസ്ത സമീപനമാണ് ഉണ്ടാകുന്നത്. ഒക്ടെയ്ൻ രംഗങ്ങളെ ചിലർ പുകഴ്ത്തിയപ്പോൾ മറ്റുചിലർ അവയെ പരിഹസിച്ചു.
സാരി ധരിച്ച അല്ലു അർജുൻ ഗുണ്ടകളെ കീഴടക്കുന്നതാണ് വീഡിയോ. മികച്ച രംഗം, ഹോളിവുഡിന് ഒരിക്കലും കഴിയില്ല, ചില ആധുനിക യുഎസ് സിനിമകളേക്കാൾ മികച്ചത്, മാർവലിന് ഈ സർഗ്ഗാത്മകത ഇല്ലായിരുന്നു. തുടങ്ങി പരിഹാസചുവയുള്ള നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്.
ക്യാപ്റ്റൻ അമേരിക്കയോട് പോരാടാൻ കരുത്തനാണോ?, മിക്ക ഇന്ത്യൻ സിനിമകളിലും ഭൗതികശാസ്ത്രം പ്രവർത്തനരഹിതമാണ്, ഹാർവാർഡിൽ പഠിപ്പിക്കണം തുടങ്ങി കമന്റുകളുടെ നീണ്ടനിരതന്നെ വീഡിയോയ്ക്ക് താഴെയുണ്ട്.
സുകുമാറിന്റെ സംവിധാനത്തിൽ 2024 ഡിസംബർ അഞ്ചിന് തിയേറ്ററുകളിൽ എത്തിയ ചിത്രം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ചിത്രം എന്ന ഖ്യാതിയോടെയാണ് ഒ.ടി.ടി.യിലെത്തിയത്. ചിത്രത്തിൽ നായികയായി രശ്മിക മന്ദനയും വില്ലനായി ഫഹദ് ഫാസിലുമാണ് എത്തിയിരുന്നത്.
തെലുഗു, ഹിന്ദി, തമിഴ്, മലയാളം, കന്നഡ, ബംഗാളി എന്നീ ഭാഷകളിൽ റിലീസിനെത്തിയ ചിത്രം 1800 കോടിയും കടന്ന് ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പാണ് നടത്തിയത്. ആഗോള കളക്ഷനിൽ എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രങ്ങളായ ‘ബാഹുബലി 2’ (1790 കോടി), ‘ആർ.ആർ.ആർ’ (1230 കോടി), പ്രശാന്ത് നീലിന്റെ ‘കെ.ജി.എഫ്: ചാപ്റ്റർ 2’ (1215 കോടി) എന്നീ സിനിമകളുടെ റെക്കോഡുകൾ സുകുമാറിന്റെ ‘പുഷ്പ 2: ദി റൂൾ’ മറികടന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]