![](https://newskerala.net/wp-content/uploads/2025/02/joshita-manorama-1024x533.jpg)
കൃഷ്ണഗിരി (വയനാട്) ∙ ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ അഭ്യസിച്ച ഹോം ഗ്രൗണ്ടിൽ ഇന്ത്യൻ താരം വി.ജെ. ജോഷിതയെ ആദരിച്ചു മലയാള മനോരമ. രാജ്യത്തിന്റെയാകെ അഭിമാനമുയർത്തി അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പ് നേട്ടത്തിനുശേഷം ആദ്യമായി തിരിച്ചു നാട്ടിലെത്തിയ താരത്തിന് 5 ലക്ഷം രൂപയുടെ ചെക്കും സ്വർണപ്പതക്കവുമാണു മലയാള മനോരമ സമ്മാനിച്ചത്.
രാഹുൽ ദ്രാവിഡിന്റെ കാറിനു പിന്നിൽ ഓട്ടോയിടിച്ചു, റോഡിൽ ഡ്രൈവറോട് തർക്കിച്ച് സൂപ്പർ താരം- വിഡിയോ
Cricket
നാട്ടുകാരും ക്രിക്കറ്റ് പ്രേമികളും അസോസിയേഷൻ ഭാരവാഹികളും അക്കാദമിയിലെ താരങ്ങളും കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിനു സാക്ഷികളായി. മിന്നു മണിക്കും സജന സജീവനും പിന്നാലെ കൃഷ്ണഗിരി അക്കാദമിയിൽനിന്ന് ഇന്ത്യൻ ടീമിൽ ഇടംനേടുന്ന താരമാണ് കൽപറ്റ ഗ്രാമത്തുവയൽ സ്വദേശിയായ ജോഷിത. വലംകൈ പേസറായ ജോഷിത ഓൾറൗണ്ടർ കൂടിയാണ്. 14നു തുടങ്ങുന്ന വനിതാ പ്രിമിയർ ലീഗിൽ ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് ടീമിലാണ് ജോഷിത കളിക്കുന്നത്.
മലയാള മനോരമ നൽകിയ ആദരം കൂടുതൽ നേട്ടങ്ങൾക്കായി പരിശ്രമിക്കാൻ വലിയ പ്രചോദനമാണെന്ന് ജോഷിത പറഞ്ഞു. കുട്ടിക്കാലം മുതലേ വായന തുടങ്ങി ഹൃദയത്തിലേറ്റുവാങ്ങിയ പത്രമായ മലയാള മനോരമയുടെ ആദരം മകൾക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്ന് ജോഷിതയുടെ അച്ഛൻ ജോഷി പറഞ്ഞു. വയനാട് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി നാസിർ മച്ചാൻ അധ്യക്ഷനായി. മലയാള മനോരമ സീനിയർ കോഓർഡിനേറ്റിങ് എഡിറ്റർ അനിൽ രാധാകൃഷ്ണൻ പുരസ്കാരം സമ്മാനിച്ചു. വയനാട് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ സമദ് പ്രസംഗിച്ചു
English Summary:
Wayanad’s Pride: V.J. Joshitha, the Under 19 Women’s T20 World Cup champion, received a prestigious award from Malayala Manorama
TAGS
Malayala Manorama
Women’s Cricket
Sports
Malayalam News
ICC Women’s T20 World Cup
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com