ന്യൂഡല്‍ഹി: രാജ്യത്തെ റീടെയില്‍ പണപ്പെരുപ്പം കുറഞ്ഞു. ഏപ്രില്‍ മാസത്തിലെ പണപ്പെരുപ്പം സംബന്ധിച്ച കണക്കുകളാണ് ദേശീയ സ്ഥിതിവിവര കണക്ക് മന്ത്രാലയം പുറത്തുവിട്ടത്. ഉപഭോക്തൃ വിലയെ അടിസ്ഥാനമാക്കിയുള്ള റീടെയില്‍ പണപ്പെരുപ്പം 4.70 ശതമാനമായാണ് കുറഞ്ഞത്. 18 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. മാര്‍ച്ചില്‍ 5.66 ശതമാനമായിരുന്നു പണപ്പെരുപ്പം. ആര്.ബി.ഐ ലക്ഷ്യമിട്ട രണ്ട് ശതമാനത്തിനും ആറിനും ഇടക്കാണ് ഇപ്പോഴും പണപ്പെരുപ്പം തുടരുന്നത്.
ഭക്ഷ്യവസ്തുക്കളുടെ വില കുറയുന്നതും എണ്ണവിലയില്‍ കാര്യമായ വര്ധനയുണ്ടാകാത്തതുമാണ് പണപ്പെരുപ്പത്തെ സ്വാധീനിക്കുന്നത്. പണപ്പെരുപ്പം കുറഞ്ഞത് ആര്.ബി.ഐക്ക് ആശ്വാസമാണ് സമ്മാനിക്കുന്നത്. പണപ്പെരുപ്പം ഉയര്‍ന്നതോടെ തുടര്‍ച്ചയായ മാസങ്ങളില്‍ പലിശനിരക്കുകള്‍ ഉയര്‍ത്താന്‍ ആര്.ബി.ഐ നിര്‍ബന്ധിതമായിരുന്നു. എന്നാല്‍, കഴിഞ്ഞ വായ്പ അവലോകന യോഗത്തില്‍ ആര്.ബി.ഐ പലിശനിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല. പണപ്പെരുപ്പം കുറഞ്ഞതോടെ വരും പാദങ്ങളിലും ആര്.ബി.ഐ പലിശനിരക്ക് ഉയര്‍ത്തിലെന്നാണ് സൂചന.
The post രാജ്യത്തെ റീടെയില്‍ പണപ്പെരുപ്പം കുറഞ്ഞു appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]