തിരുവനന്തപുരം: ക്യാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായുള്ള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ‘ആരോഗ്യം ആനന്ദംഅകറ്റാം അർബുദം’ ജനകീയ ക്യാൻസർ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യമന്ത്രി വീണാ ജോർജ് ആദ്യ ദിനം തന്നെ ക്യാൻസർ സ്ക്രീനിംഗ് നടത്തി. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലാണ് മന്ത്രി ക്യാൻസർ സ്ക്രീനിംഗിന് നടത്തിയത്. സ്ക്രീനിംഗിനായി വിവിധ മേഖലയിലുള്ളവരെ ക്ഷണിച്ച് മന്ത്രി സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടു.
വിവിധ മേഖയിലെ പ്രമുഖ വ്യക്തികളായ മന്ത്രിമാരായ ആർ ബിന്ദു, ജെ ചിഞ്ചു റാണി, ക്യാമ്പയിന്റെ ഗുഡ്വിൽ അംബാസഡർ മഞ്ജു വാര്യർ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, സിനിമാ താരം പേളി മാണി, ഗായിക സിതാര കൃഷ്ണകുമാർ, സ്പോർട്സ് താരം പി.യു. ചിത്ര, കുടുംബശ്രീ പത്തനംതിട്ട ജില്ലാ കോ ഓർഡിനേറ്റർ ആദിലാ ഹനീഷ്, ആശാപ്രവർത്തക വി.പി. ഭവിത എന്നിവരെ സ്ക്രീനിംഗിനായി മന്ത്രി ഫേസ് ബുക്കിൽ ക്ഷണിച്ചു. ഇങ്ങനെ മറ്റുള്ളവർക്കും സ്ക്രീനിംഗിനായി ഹാഷ് ടാഗ് ചെയ്ത് പ്രിയപ്പെട്ടവരെ ക്ഷണിക്കാൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]