നടന് വിജയ്യെ കണ്ട സന്തോഷം പങ്കുവെച്ച് ആരാധകന് ഉണ്ണിക്കണ്ണന് മംഗലംഡാം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കാത്തിരുന്ന കിട്ടിയ സന്തോഷത്തെ കുറിച്ച് ഉണ്ണിക്കണ്ണന് വെളിപ്പെടുത്തിയത്.
‘വിജയ് സാറിനെ കണ്ടു, ലൊക്കേഷനിലാണ്. കോസ്റ്റ്യൂമിലായതുകൊണ്ട് ഫോണ്‍ അങ്ങോട്ട് കൊണ്ടുപോവാന്‍ പറ്റിയില്ല. അവര്‍ വീഡിയോ എടുത്തിട്ടുണ്ട്. ഫോട്ടോ ഉണ്ട്. വിജയ് അണ്ണന് എന്നെ സെറ്റില്‍ നിന്ന് തോളില്‍ കൈയിട്ട് കാരവനില്‍ കൊണ്ടുവന്ന് കുറേനേരം സംസാരിച്ചു. എന്തിനാ ഉണ്ണിക്കണ്ണാ ഇങ്ങനെ വന്നെ, എന്നെ കാണാന്‍ വേറെ എത്രയോ വഴിയുണ്ടിവിടെ എന്നുചോദിച്ചു. കുറേ പ്രാവശ്യം ശ്രമിച്ചു അണ്ണാ എന്ന് ഞാന്‍ പറഞ്ഞു. അണ്ണനുമായി പത്ത് മിനുട്ട് സംസാരിച്ചു. ഞാനിന്ന് വളരെ ഹാപ്പിയാണ്. ഫോട്ടോയും വീഡിയോയും അവര്‍ തരും. വിജയ് അണ്ണന് ദൈവമാണ്, ആ ദൈവത്തിനെ ഞാന്‍ കണ്ടു. നെനച്ച വണ്ടി കിട്ടി’
കടുത്ത വിജയ് ആരാധകനായ ഉണ്ണിക്കണ്ണന് മംഗലംഡാം ഏറെക്കാലമായി വിജയ്യെ നേരിട്ട് കാണാനുള്ള ശ്രമത്തിലായിരുന്നു. പലവഴി നോക്കിയിട്ടും അത് സാധിച്ചില്ല. ഒടുവില്‍ ജനുവരി ഒന്ന് മുതല്‍ കാല്‍നടയായാണ് ഉണ്ണിക്കണ്ണന് വിജയ്നെ കാണാനായി പോയത്. വിജയ്യുടെ ചിത്രം പതിച്ച പോസ്റ്ററുകള്‍ കഴുത്തിലണിഞ്ഞു കൈയില്പ്പിടിച്ചുമായിരുന്നു ഉണ്ണിക്കണ്ണന്റെ യാത്ര. മംഗലം ഡാം സ്വദേശിയാണ് ഈ 33 വയസ്സുകാരന്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]