നാഗ്പൂർ: ഓസ്ട്രേലിയയുമായുള്ള ബോർഡർ ഗവാസ്കർ ട്രോഫിയിൽ മിന്നുന്ന ഫോമിൽ കളിച്ചിരുന്ന ബുംറയ്ക്ക് അവസാന ടെസ്റ്റിൽ പരിക്കേറ്റിരുന്നു. മത്സരത്തിനിടെ ആശുപത്രിയിലേക്ക് പോയ ബുംറ ഇംഗ്ളണ്ടുമായുള്ള ട്വന്റി20 ക്രിക്കറ്റ് മത്സരങ്ങളിൽ കളിച്ചിരുന്നില്ല. എന്നാൽ ഏകദിന സ്ക്വാഡിൽ താരത്തിന്റെ പേര് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഫെബ്രുവരി ആറിന് തുടങ്ങുന്ന ഇംഗ്ളണ്ട്-ഇന്ത്യ ഏകദിന മത്സരങ്ങളിലും താരം ഉണ്ടാകില്ല എന്ന് ഏകദേശം ഉറപ്പായി. ബിസിസിഐ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചില്ലെങ്കിലും പുതിയ സ്ക്വാഡിൽ ബുംറയുടെ പേരില്ല. ഇംഗ്ളണ്ടുമായുള്ള ട്വന്റി20 മത്സരങ്ങളിൽ മിന്നും പ്രകടനം കാഴ്ചവച്ച സ്പിന്നർ വരുൺ ചക്രവർത്തി പക്ഷെ ടീമിൽ ഇടംനേടി. ട്വന്റി20 പരമ്പരയിൽ പ്ളെയർ ഓഫ് ദ സിരീസ് ആയിരുന്നു വരുൺ.
ഫെബ്രുവരി ആറിന് നാഗ്പൂരിലാണ് ഇന്ത്യ-ഇംഗ്ളണ്ട് ആദ്യ മത്സരം. ആദ്യത്തെയും രണ്ടാമത്തെയും മത്സരങ്ങളിൽ ബുംറയുണ്ടാകില്ല എന്നാണ് സെലക്ഷൻ കമ്മിറ്റിചെയർമാൻ അജിത്ത് അഗാർക്കർ മുൻപ് പറഞ്ഞത്. ഇന്നലെ ബംഗളൂരുവിൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ബുംറ എത്തിയിട്ടുണ്ട്. നിലവിൽ ഏകദിന ടീമിൽ പേസ് നിരയിൽ ഷമി, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ എന്നിവരാണുള്ളത്. സ്പിന്നർമാരായി ജഡേജ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ് എന്നിവരുമുണ്ടാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]