താനെ∙ ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റിനിടെ ബൗണ്ടറി ലൈനിലെ തകർപ്പൻ സേവിനു പിന്നാലെ, ഫീൽഡർക്കു പറ്റിയ അബദ്ധത്തിൽ ആറു റൺസ് വഴങ്ങി ബെംഗളൂരു സ്ട്രൈക്കേഴ്സ് ടീം. ഫാൽകൺ റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ ബെംഗളൂരു ഫീൽഡർക്കു സംഭവിച്ച പിഴവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മത്സരത്തിനിടെ ഫാൽകൺ ബാറ്റർ വിശ്വജിത് ഠാക്കൂർ മിഡ്വിക്കറ്റിനു മുകളിലൂടെ അടിച്ച പന്ത് ബൗണ്ടറി ആകാതെ ബെംഗളൂരു ഫീൽഡർ രക്ഷപെടുത്തിയിരുന്നു.
സ്റ്റംപ് ലൈനിൽ പന്തെറിഞ്ഞാലും രക്ഷയില്ല;ഇംഗ്ലണ്ട് ബോളർമാരെ വട്ടംകറക്കിയ ബാറ്റിങ്, ടൈമിങ് തെറ്റിയ ഒറ്റ ഷോട്ടു പോലുമില്ല
Cricket
എന്നാൽ നോൺ സ്ട്രൈക്കേഴ്സ് എന്‍ഡിൽ പന്തു പിടിച്ചെടുത്ത മറ്റൊരു ഫീല്‍ഡർ, ബാറ്ററെ റണ്‍ഔട്ടാക്കാനായി പന്തെറിയുകയായിരുന്നു. ഈ പന്ത് വിക്കറ്റിൽ കൊള്ളാതെ ബൗണ്ടറിയിലേക്കാണു പോയത്. ഇതോടെ ആദ്യം ഹൈദരാബാദ് ബാറ്റർമാർ ഓടിയെടുത്ത രണ്ടു റണ്ണിനു പുറമേ ബൈയായി നാലു റൺസ് കൂടി അധികമായി ലഭിക്കുകയായിരുന്നു.
മത്സരത്തിൽ ഫാൽകൺ റൈസേഴ്സ് ആറു റൺസ് വിജയമാണു നേടിയത്. ആദ്യം ബാറ്റു ചെയ്ത ഫാൽക്കൺ 10 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 84 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ബെംഗളൂരുവിന് ആറിന് 78 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്.
Saved a boundary but ended up conceding a SIX!!!!!! 🤣
CRICKET BELIEVE IT OR NOT 🤯 pic.twitter.com/i9mIvRBqfy
— Sameer Allana (@HitmanCricket) February 3, 2025
English Summary:
Fielders spectacular efforts to stop four ends in a bizarre six run blunder
TAGS
Indian Cricket Team
Board of Cricket Control in India (BCCI)
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com