ചെന്നൈ: കണ്ടെയ്നറുകളിൽ കാലികളെ കൊണ്ടുപോകുന്നതിൽ മാര്‍ഗരേഖയുമായി മദ്രാസ് ഹൈക്കോടതി. കണ്ടെയ്നറുകളിൽ കന്നുകാലികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് അംഗീകരിക്കാനാകില്ലെന്നും ക്രൂരമായ നടപടിയാണിതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കാലികള്‍ക്ക് കണ്ടെയ്നറിനുള്ളിൽ കിടക്കാൻ മതിയായ സ്ഥലം നൽകണം.
കാലികൽ ഉണര്‍ന്നിരിക്കാൻ കണ്ണിൽ മുളക് തേയ്ക്കുന്ത് അതിക്രൂരമാണെന്നും കോടതി നിരീക്ഷിച്ചു. കാലികളെ കണ്ടെയ്നറിൽ കയറ്റുന്നതിന് മുമ്പ് വാഹനം വൃത്തിയാക്കണമെന്നും യാത്രയ്ക്ക് മുമ്പ് പരിശോധന നടത്തി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നൽകണമെന്നും മാര്‍ഗരേഖയിൽ കോടതി വ്യക്തമാക്കി. യാത്രയിലുടനീളം കന്നുകാലികള്‍ക്ക് ആവശ്യത്തിന് വെള്ളവും ഭക്ഷണും നൽകണമെന്നും കോടതി മാര്‍ഗരേഖയിൽ പറയുന്നു. കേരളത്തിലേക്ക് രണ്ട് ലോറികളിൽ 98 കാലികളെ കൊണ്ടുവന്നതിനെതിരെ ചുമത്തിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൂന്ന് ഏജന്റുമാര്‍ നൽകിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക നടപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]