തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണനയെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ക്ഷേമ പെൻഷൻ വര്‍ധനയിൽ സര്‍ക്കാര്‍ വാദ്ഗാനം നിറവേറ്റുമെന്നും കെ എൻ ബാലഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നികുതിയേതര വരുമാനം കൂട്ടാൻ നടപടികളുണ്ടാകുമെന്നും ബജറ്റിന് മുന്നോടിയായി അനുവദിച്ച അഭിമുഖത്തിൽ ധനമന്ത്രി അറിയിച്ചു.
കിഫ്ബിക്ക് വരുമാനമുണ്ടാക്കാൻ പല പദ്ധതികൾ ആലോചനയിലെന്നും കെ എൻ ബാലഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. റോഡിന് ടോൾ അടക്കം പല ശുപാർശകളും ചർച്ചയിലുണ്ട്. സ്വന്തമായി വരുമാനം ഇല്ലാതെ കിഫ്ബിക്ക് നിലനിൽക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിവിധ സേവന നിരക്കുകളിൽ ഇത്തവണത്തെ സംസ്ഥാന ബജറ്റിലും വര്‍ദ്ധനവിന് സാധ്യതയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]