മുംബൈ: അണ്ടര്‍-19 വനിതാ ലോകകപ്പില്‍ ചാമ്പ്യൻമാരായ ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ഇന്ത്യൻ ടീമിന് അഞ്ച് കോടി രൂപയാണ് ബിസിസിഐ പാരിതോഷികമായി പ്രഖ്യാപിച്ചത്.
ഞായറാഴ്ച നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ രണ്ടാം തവണയും അണ്ടര്‍ 19 വനിതാ ലോകകപ്പില്‍ ചാമ്പ്യൻമാരായത്. ക്യാപ്റ്റന്‍ നിക്കി പ്രസാദിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യൻ ടീം അപരാജിതരായാണ് ഇത്തവണ കിരീടം നിലനിര്‍ത്തിയത്. മലയാളി താരം ജ്യോതിഷ വി ജെയും ലോകകപ്പ് നേടിയ ടീമിലുണ്ട്.
𝙄. 𝘾. 𝙔. 𝙈. 𝙄
A day to remember! 👏 👏#TeamIndia put on a stunning show to win the Final and lift the #U19WorldCup trophy 🏆 in Malaysia yesterday. 🙌 🙌
Relive Those Highlights 🎥 🔽 #SAvINDhttps://t.co/cQf04oZkPN
— BCCI Women (@BCCIWomen) February 3, 2025
ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി അഭിനന്ദിച്ചു.ഇന്ത്യയില്‍ വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ചക്ക് ഈ വിജയം വഴിയൊരുക്കുമെന്നും റോജര്‍ ബിന്നി പ്രതീക്ഷ പ്രകടിപ്പിച്ചു. ഞായറാഴ്ച മലേഷ്യയിലെ ക്വാലാലംപൂരില്‍ നടന്ന കിരീടപ്പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യ 20 ഓവറില്‍ 82 റണ്‍സിന് എറിഞ്ഞിട്ടിരുന്നു.
മറുപടി ബാറ്റിംഗില്‍ 11.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. ടൂര്‍ണമെന്റില്‍ ഏഴ് കളികളില്‍ 309 റണ്‍സടിച്ച ഇന്ത്യയുടെ ഗോഗോഡി തൃഷയാണ് ടോപ് സ്കോററായത്. ആറ് കളികളില്‍ 17 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ വൈഷ്ണവി ശര്‍മയും ഏഴ് കളികളില്‍ 14 വിക്കറ്റെടുത്ത ആയുഷി ശുക്ലയുമാണ് വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയത്. മലയാളി താരം ജ്യോതിഷ ടൂര്‍ണമെന്റില്‍ ആറ് വിക്കറ്റ് വീഴ്ത്തി. 2023ല്‍ നടന്ന ആദ്യ വനിതാ അണ്ടര്‍ 19 ടി20 ലോകകപ്പിലും ഇന്ത്യയാണ് ചാമ്പ്യൻമാരായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]