ഗോത്രവർഗക്കാരുടെ ഉന്നമനത്തിന് ബ്രാഹ്മണനോ നായിഡുവോ പോലുള്ള ഉന്നതകുലജാതൻ ഗോത്രവർഗമന്ത്രിയാവണമെന്ന കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ വിവാദപരാമർശത്തിനെതിരേ നടൻ വിനായകൻ. അധമ കുലജാതരെ ഉന്നതകുല ജാതി പദവിയിലെത്തിക്കാൻ അങ്ങയുടെ കുടുംബം വിറ്റാണെങ്കിലും പോരാടണമെന്ന് വിനായകൻ ഫെയ്സ്ബുക്കിൽ കുറിച്ചു. സുരേഷ്ഗോപിയുടെ കുടുംബത്തിന്റെ ചിത്രവും വിനായകൻ ഫ്ലാറ്റിൽ വെച്ച് നടത്തിയ നഗ്നതാ പ്രദർശനത്തിന്റെ ചിത്രവും കുറിപ്പിനൊപ്പം നടൻ പങ്കുവെച്ചു.
ഗോത്രവർഗക്കാരുടെ ഉന്നമനത്തിന് ഉന്നതകുലജാതൻ ഗോത്രവർഗമന്ത്രിയാവണമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഗോത്രവകുപ്പിന്റെ ചുമതലയ്ക്കായി പ്രധാനമന്ത്രിയോട് അപേക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, വിഷയം വിവാദമായതോടെ ഞായറാഴ്ച വൈകീട്ടോടെ സുരേഷ് ഗോപി പ്രസ്താവന പിൻവലിച്ചിരുന്നു. രാവിലെ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ചു. വേർതിരിവ് വേണ്ട എന്നേ ഉദ്ദേശിച്ചിട്ടുള്ളൂ. പറഞ്ഞതിഷ്ടപ്പെട്ടില്ലെങ്കിൽ വിശദീകരണവും ഇഷ്ടപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
അധമ കുലജാതരെ
ഉന്നതകുല ജാതി പദവിയിലെത്തിക്കാൻ
അങ്ങയുടെ കുടുംബം വിറ്റാണെങ്കിലും
പോരാടണം.
ഈ അധമ കുലജാതൻ അങ്ങയുടെ പിന്നിൽ തന്നെയുണ്ടാകും.
ജയ് ഹിന്ദ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]