ദില്ലി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നുണ പ്രചരിപ്പിക്കുകയാണെന്നും, തന്റെ അമേരിക്കൻ സന്ദർശനത്തെക്കുറിച്ചുള്ള വാക്കുകൾ രാജ്യത്തിന്റെ അന്തസ് തകർക്കുന്നതെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാൻ തന്നെ ദൂതനാക്കി അയച്ചെന്നാണ് ലോക്സഭയിൽ രാഹുൽ ഗാന്ധി ആരോപിച്ചത്. ഇത് നുണ പ്രചാരണമാണെന്ന് എസ് ജയശങ്കർ വ്യക്തമാക്കി.
യുഎസ് സുരക്ഷാ ഉപദേഷ്ടവുമായി കൂടിക്കാഴ്ച നടത്താനാണ് അമേരിക്കയിലേക്ക് പോയത്. ഡിസംബറിൽ താൻ അമേരിക്ക സന്ദർശിച്ചപ്പോൾ യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തരം പരിപാടികളിൽ പങ്കെടുക്കാറില്ല എന്നത് എല്ലാവർക്കുമുള്ള അറിവാണ്. എന്നാൽ രാഹുൽ ഗാന്ധി തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചു.
ഇത്തരം പരാമർശങ്ങളിലൂടെ രാജ്യത്തിന്റെ പ്രതിച്ഛായയെ വ്രണപ്പെടുത്തുകയാണ് രാഹുൽ ഗാന്ധി ചെയ്തതെന്നും വിദേശകാര്യമന്ത്രി കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ നുണകൾ രാഷ്ട്രീയമായി നേട്ടങ്ങൾ ഉദ്ദേശിച്ചിരിക്കാം. എന്നാൽ അത് വിദേശത്ത് നമ്മുടെ രാജ്യത്തിന്റെ സൽപ്പേര് ഇല്ലാതാക്കുകയാണെന്നും എസ് ജയശങ്കർ വിമർശിച്ചു.
Read More : ബജറ്റ് അവഗണന: കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി; വികടന്യായമെന്ന് ജോർജ്ജ് കുര്യനെതിരെ വിമർശം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]