ലൈംഗികബന്ധത്തിനിടെ യുവാവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 32കാരിയായ യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ്. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. യുവതിയുടെ താമസ സ്ഥലത്തിന് സമീപം തുന്നല്‍ക്കട നടത്തിയിരുന്ന ഇഖ്ബാല്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. രണ്ട് ദിവസം മുമ്പാണ് ഇയാളുടെ വീടിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെടുത്തത്. വിശദമായ അന്വേഷണത്തിനൊടുവില്‍ ഞായറാഴ്ചയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
യുവതിയുടെ ഗ്രാമത്തില്‍വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് സൗഹൃദത്തിലാകുകയും ഫോണ്‍ നമ്പറുകള്‍ പരസ്പരം കൈമാറുകയും ചെയ്തു. ഒരു ദിവസം തന്റെ കടയിലേക്ക് അളവെടുക്കാനെന്ന വ്യാജേന യുവതിയെ വിളിച്ചുവരുത്തിയ ഇഖ്ബാല്‍ ബലം പ്രയോഗിച്ച് ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിന് ശേഷം ഫോണില്‍ സംസാരിച്ചതിന്റെ റെക്കോഡിംഗുകള്‍ തന്റെ കൈവശമുണ്ടെന്നും പുറത്തുപറഞ്ഞാല്‍ കുടുംബം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇഖ്ബാലിന്റെ അതിക്രമത്തെ പ്രതിരോധിക്കാന്‍ യുവതി ശ്രമിച്ചുവെങ്കിലും ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. തന്റെ ഭീഷണിയില്‍ യുവതി വീണുവെന്ന് മനസ്സിലാക്കിയ യുവാവ് നിരന്തരം ഇക്കാര്യം പറഞ്ഞ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ബ്ലാക്മെയില്‍ ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച ഇഖ്ബാല്‍, ഭാര്യയെ അവരുടെ വീട്ടിലാക്കാന്‍ പോയിരുന്നു. തിരികെ വരുന്നവഴിക്ക് കാണണമെന്ന് താന്‍ ഇഖ്ബാലിനോടു പറഞ്ഞതായി യുവതി പൊലീസിന് മൊഴിനല്‍കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാണാനെത്തിയ ഇഖ്ബാല്‍ രണ്ട് ഉറക്കഗുളികകള്‍, ഭര്‍ത്താവിനെ ഉറക്കിക്കിടത്താനായി യുവതിക്ക് നല്കി. ഭര്‍ത്താവിനെ ഉറക്കിക്കിടത്തിയ ശേഷം രാത്രി, യുവതി ഇഖ്ബാലിനെ വിളിച്ചു. വീട്ടില്‍ തനിച്ചായതിനാല്‍ തന്റെ വീട്ടിലേക്ക് വരാന്‍ ഇഖ്ബാല്‍ യുവതിയെ നിര്‍ബന്ധിച്ചു. ഇഖ്ബാലിന്റെ ബ്ലാക്ക്മെയിലിങ്ങില്‍ വലഞ്ഞ യുവതി, ഒന്നുകില്‍ സ്വന്തം ജീവന് ഒടുക്കുക അല്ലെങ്കില്‍ ഇഖ്ബാലിനെ കൊലപ്പെടുത്തുക എന്ന തീരുമാനത്തിലെത്തി. തുടര്‍ന്ന് ഇഖ്ബാലിന്റെ വീട്ടിലെത്തിയ യുവതി ഇഖ്ബാലിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം കോണിപ്പടിക്ക് താഴെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.