ബെംഗലൂരു: സി കെ നായിഡു ട്രോഫിയിൽ കർണാടകയ്ക്ക് എതിരെ കേരളം മികച്ച ലീഡിലേക്ക്. മൂന്നാം ദിവസം കളി നിർത്തുമ്പോൾ കേരളം രണ്ടാം ഇന്നിംഗ്സിൽ ഏഴ് വിക്കറ്റിന് 341 റൺസെന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് കൈയിലിരിക്കെ കേരളത്തിന് ഇപ്പോൾ 333 റൺസിന്റെ ആകെ ലീഡുണ്ട്. സെഞ്ച്വറി നേടിയ പവൻ ശ്രീധറിന്റെ ഇന്നിംഗ്സാണ് കേരളത്തിന് കരുത്തായത്.
വിക്കറ്റ് പോകാതെ 43 റൺസെന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ കേരളത്തിന് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. ഒമർ അബൂബക്കറും പവൻ ശ്രീധറും ചേർന്ന് ഓപ്പണിംഗ് കൂട്ടുകെട്ടിൽ 120 റൺസ് കൂട്ടിച്ചേർത്തു. ഒമർ അബൂബക്കർ 69 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയ അഹ്മദ് ഇമ്രാൻ മൂന്ന് റൺസെടുത്ത് പുറത്തായെങ്കിലും പവൻ ശ്രീധറും രോഹൻ നായരും ചേർന്ന് 67 റൺസ് കൂട്ടിച്ചേർത്തു.
ശിവം ദുബെയ്ക്ക് പകരം ഹർഷിത് റാണയെ കളിപ്പിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഐസിസി മാച്ച് റഫറി
39 റൺസെടുത്ത രോഹൽ നായർക്ക് ശേഷമെത്തിയ ക്യാപ്റ്റൻ അഭിഷേക് ജെ നായർ, ആസിഫ് അലി, അഭിജിത് പ്രവീൺ എന്നിവർക്ക് കാര്യമായി പിടിച്ചു നിൽക്കാനായില്ല. അഭിഷേക് നായർ അഞ്ചും ആസിഫ് അലി രണ്ടും അഭിജിത് പ്രവീൺ 14ഉം റൺസെടുത്ത് പുറത്തായി. 120 റൺസെടുത്ത പവൻ ശ്രീധർ കൂടി ഔട്ടായതോടെ അധികം നീളില്ലെന്ന് തോന്നിയ കേരള ഇന്നിംഗ്സിനെ 300 കടത്തിയത് കിരൺ സാഗറിന്റെ പ്രകടനമാണ്.
വിരാട് കോലിയോ ബാബര്‍ അസമോ അല്ല, ചാമ്പ്യൻസ് ട്രോഫിയിലെ ടോപ് സ്കോററെ പ്രവചിച്ച് ടിം സൗത്തി
കളി നിർത്തുമ്പോൾ കിരൺ സാഗർ 50 റൺസുമായി ക്രീസിലുണ്ട്. 48 പന്തുകളിൽ 18 റൺസുമായി ബാറ്റിംഗ് തുടരുന്ന എം.യു ഹരികൃഷ്ണന്റെ പ്രകടനവും കേരള ഇന്നിംഗ്സിൽ നിർണായകമായി. കർണ്ണാടകയ്ക്ക് വേണ്ടി കെ ശശികുമാർ അഞ്ച് വിക്കറ്റ് വീഴ്ത്തി. നേരത്തെ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് 327 റണ്‍സില്‍ അവസാനിച്ചപ്പോള്‍ കര്‍ണാടക 335 റണ്‍സെടുത്ത് എട്ട് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയിരുന്നു. 92 റണ്‍സെടുത്ത അഹമ്മദ് ഇമ്രാനും 72 റണ്‍സെടുത്ത അഭിജിത് പ്രവീണുമായിരുന്നു കേരളത്തിനായി ഒന്നാം ഇന്നിംഗ്സില്‍ തിളങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]