നടന് മോഹന്‍ലാല്‍ നായകനായെത്തുന്ന തെലുങ്ക് ചിത്രം വൃഷഭയുടെ ചിത്രീകരണം പൂര്‍ത്തിയായി. മുംബൈയില്‍ നടന്ന അവസാന ഷെഡ്യൂള്‍ ചിത്രീകരണം പൂര്‍ത്തിയായതോടെ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. ഇതിന്റെ വീഡിയോ മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രം അടുത്ത ദീപാവലിക്ക് തിയേറ്ററുകളിലെത്തും. മുടിയും താടിയും നീട്ടിയാണ് ചിത്രത്തില്‍ മോഹന്‍ലാൽ പ്രത്യക്ഷപ്പെടുന്നത്.
നന്ദകിഷോറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മോഹന്‍ലാലിനു പുറമേ ഷനായ കപൂര്‍, സി.എച്ച്. ചന്ദ്രകാന്ത്, മഹേന്ദ്ര രാജ്പുത്ത്, രാഗിണി ദ്വിവേദി എന്നിങ്ങനെയുള്ള താരനിരയുണ്ട് ചിത്രത്തില്‍. ചിത്രത്തിനുവേണ്ടി അഹോരാത്രം പ്രയത്നിച്ച സംവിധായകന്, അണിയറ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെല്ലാം മോഹന്‍ലാല്‍ നന്ദി പറഞ്ഞു. തന്നെ വിശ്വസിച്ച നിര്‍മാതാക്കള്‍ക്കും നന്ദി ആശംസിച്ച അദ്ദേഹം, ചിത്രം ദീപാവലി റിലീസായി തിയേറ്ററിലെത്തുമെന്നും അറിയിച്ചു.
കണക്റ്റ് മീഡിയയും ബാലാജി മോഷനും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് റിലീസ്. നേരത്തേ ചിത്രം ഉപേക്ഷിച്ചതായി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും നിര്‍മാതാക്കള്‍ അവ തള്ളിയിരുന്നു. സന്തോഷ് തുണ്ടിയിലാണ് ക്യാമറ. എഡിറ്റിങ്: കെ.എം. പ്രകാശ്, മ്യൂസിക് കംപോസര്‍: ദേവിശ്രീ പ്രസാദ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]