
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ നാല് ദിവസത്തെ വർദ്ധനവിനു ശേഷം സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞ് 61,640 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7,705 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 8,405 രൂപയുമായി. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ് സ്വർണ നിരക്കാണിത്. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 61,960 രൂപയായിരുന്നു.
കഴിഞ്ഞ മാസം അവസാനത്തോടെ സ്വർണവിലയിൽ വലിയ തരത്തിലുളള വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരി ഒന്നിന് ഒരു പവൻ സ്വർണത്തിന്റെ വില 61,960 എത്തിയതോടെ വിലയിൽ തുടർച്ചയായ വർദ്ധനവ് ഉണ്ടാകുമെന്നായിരുന്നു കണക്കുക്കൂട്ടൽ. സ്വർണവിലയിൽ ഇന്നുണ്ടായ ഇടിവിനെ വലിയ ആശ്വാസത്തോടെയാണ് ആഭരണപ്രേമികൾ കാണുന്നത്. എന്നാൽ അടുത്തിടെയൊന്നും സ്വർണവിലയിൽ വലിയ കുറവ് സംഭവിക്കില്ലെന്നും സാമ്പത്തികവിദഗ്ദർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ആഗോള വ്യാപാര യുദ്ധം അനിശ്ചിതത്വം കൂട്ടുമെന്ന ആശങ്കയിൽ വൻകിട ഫണ്ടുകളും വിവിധ കേന്ദ്ര ബാങ്കുകളും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങിക്കൂട്ടുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് മൂവായിരം ഡോളർ കവിഞ്ഞ് മുന്നേറിയേക്കും. ഇതോടെ ഇന്ത്യയിൽ പവൻ വില 65,000 കടന്നേക്കും. ഒരു വർഷത്തിനിടെ സ്വർണവിലയിൽ 32 ശതമാനം വർദ്ധനവാണുണ്ടായത്. ജനുവരി ഒന്നിന് പവൻ വില 57,200 രൂപയായിരുന്നു. കേവലം മൂന്നാഴ്ചയ്ക്കിടെ പവൻ വിലയിൽ 3,560 രൂപയുടെ വർദ്ധനവാണുണ്ടായത്.
ഇന്നത്തെ വെളളിവില
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സംസ്ഥാനത്തെ വെളളിവിലയിൽ ഇന്ന് മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഒരു ഗ്രാം വെളളിയുടെ വില 107 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 107,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.