വാഷിംഗ്ടൺ: വടക്ക്-കിഴക്കൻ സൊമാലിയയിലെ ഐസിസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തി യു.എസ്. മുതിർന്ന അംഗം അടക്കം നിരവധി ഭീകരരെ വധിച്ചെന്നാണ് റിപ്പോർട്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റെടുത്ത ശേഷം യു.എസ് സൈന്യം സൊമാലിയയിൽ നടത്തിയ ആദ്യ ദൗത്യമായിരുന്നു ഇത്.
ഭീകരരെ തങ്ങൾ തെരഞ്ഞുപിടിച്ച് കൊല്ലുമെന്ന് ട്രംപ് പ്രതികരിച്ചു. ഗുഹകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഭീകരർ യു.എസിനും സഖ്യകക്ഷികൾക്കും ഭീഷണി ഉയർത്തിയെന്നും ട്രംപ് പറഞ്ഞു. ആക്രമണം സാധാരണക്കാരെ ബാധിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]