കാൻബെറ: ഓസ്ട്രേലിയയിലെ വടക്കൻ ക്വീൻസ്ലൻഡിൽ ശക്തമായ മഴയ്ക്ക് പിന്നാലെയുണ്ടായ പ്രളയത്തിൽ ഒരു സ്ത്രീ മരിച്ചു. ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചു. 24 മണിക്കൂറിനിടെ 700 മില്ലിമീറ്ററിലേറെ മഴയാണ് വടക്കൻ ക്വീൻസ്ലൻഡിന്റെ ഭാഗങ്ങളിൽ പെയ്തത്. ഇന്നും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇത് ക്വീൻസ്ലൻഡിൽ 60 വർഷത്തിനിടെയുള്ള ഏറ്റവും വിനാശകരമായ പ്രളയത്തിന് ഇടയാക്കുമെന്നാണ് ഭീതി.