ഹെല്‍സിങ്കി: സ്ഥാനമൊഴിയുന്ന ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന്ന മരിന് ഭര്‍ത്താവ് മാര്‍ക്കസ് റൈക്കോണനുമായി ചേര്‍ന്ന് സംയുക്ത വിവാഹ മോചന അപേക്ഷ നല്കി. ഇന്‍സ്റ്റഗ്രാമിലൂടെ സന്ന തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ’19 വര്‍ഷം ഒരുമിച്ച് ജീവിച്ചതില്‍ നന്ദിയുള്ളവരായിരിക്കും. നല്ല സുഹൃത്തുക്കളായി തുടരും’, ഇന്‍സ്റ്റയില്‍ ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി കുറിച്ചു. 2020-ല്‍ ഔദ്യോഗികമായി വിവാഹിതരായ സന്ന മരിനും മാര്‍ക്കസ് റൈക്കോണനും അഞ്ചു വയസ്സുള്ള ഒരു മകളുണ്ട്. കഴിഞ്ഞ മാസം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ മധ്യ-ഇടതുപക്ഷ പാര്‍ട്ടി പരാജയപ്പെട്ടതിന് പിന്നാലെ സന്ന പ്രധാനമന്ത്രി സ്ഥാനം ഒഴിയാനിരിക്കുകയാണ്. വ്യവസായിയും മുന്‍ പ്രൊഫഷണല്‍ ഫുട്ബോളറും കൂടിയാണ് മാര്‍ക്കസ് റൈക്കോണന്.
2019ലാണ് ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായി സന്ന മരിന് ചുമതലയേറ്റത്. എന്നാല്‍, ഏപ്രിലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ അവരുടെ പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചെങ്കിലും സഖ്യകക്ഷികള്‍ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. അവരുടെ സര്‍ക്കാര്‍ നിലവില്‍ രാജിവെച്ചിട്ടുണ്ടെങ്കിലും സന്ന മരിന് കാവല്‍ പ്രധാനമന്ത്രിയായി തുടരുകയാണ്.
The post വിവാഹ മോചനം പ്രഖ്യാപിച്ച് ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]