
മാങ്കുളം: തൊഴില്‍ തേടിയെത്തിയ സ്ഥലത്തെ പെണ്‍കുട്ടിയെ പ്രണയം നടിച്ച് അശ്ലീല വീഡിയോ എടുത്ത് സോഷ്യല്‍ മീഡയില്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍ .ഒഡീഷ സ്വദേശി രാജ്കുമാര് നായികിനെയാണ് മൂന്നാര്‍ പൊലീസ് പിടികൂടിയത്. 2018-ലാണ് മാങ്കുളത്ത് ഒഡീഷ ബാലസോര്‍ ജില്ല സ്വദേശിയായ രാജ്കുമാര് നായിക് ജോലി തേടി എത്തിയത്.
ജോലിക്കിടെ ഇയാള്‍ സമീപത്തെ വിദ്യാര്‍ഥിനിയുമായി അടുപ്പത്തിലായി. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെയും പെണ്‍കുട്ടിയുടെ അനുമതിയില്ലാതെയും അശ്ലീല വീഡിയോകള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തുകയും .
തുടര്‍ന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. പെണ്‍കുട്ടി വഴങ്ങിയില്ല.
ഇതനിടെ നാട്ടിലേക്ക് പോയ പ്രതി അവിടെ നിന്നും ശല്യം തുടര്‍ന്നു. ഇതിനിടെ, പെണ്‍കുട്ടി ഇയാളുടെ ഫോണ്‍ നമ്ബര്‍ ബ്ലോക്ക് ചെയ്തു.
ഇതോടെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഐടി ആക്ട് പ്രകാരവും, ഐ.പി.സി പ്രകാരവുമാണ് മൂന്നാര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ജില്ല പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ഡി.വൈ.എസ്.പി സി.ഐ.
മനീഷ് കെ. പൗലോസിനായിരുന്നു അന്വേഷണ ചുമതല.
The post വിദ്യാര്‍ഥിനിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു ; ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍ appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]