
ആലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായ യുവതിക്ക് പലിശയുൾപ്പെടെ 1,06,50,000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. ചേർത്തല കൊക്കോതമംഗലം കൂവക്കൽവീട്ടിൽ ജോസഫൈൻ ജോസഫിന് ഇന്‍ഷ്വറൻസ് കമ്പനി ഒരുമാസത്തിനകം തുകനൽകാനാണ് ആലപ്പുഴ പ്രിൻസിപ്പൽ എം എ സി ടി ജഡ്ജ് ജോഷിജോൺ ഉത്തരവിട്ടത്.
2017 മാർച്ച് 18 ന് ദേശീയപാതയിൽ അരൂർ കുമർത്തുപടി ക്ഷേത്രത്തിനു സമീപം ജോസഫൈൻ ജോസഫ് ഓടിച്ച സ്കൂട്ടറിൽ മറ്റൊരു സ്കൂട്ടർ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്.
ഈ അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഗർഭിണിയായിരുന്ന ജോസഫൈന്റ കുട്ടി പ്രസവാനന്തരം മരിക്കുകയും ചെയ്തിരുന്നു. സംസാരശേഷി നഷ്ടപെട്ട യുവതി ഇപ്പോഴും ചികിത്സയിലാണ്. ഹർജിക്കാരിക്കായി യു ആർ വിജയകുമാർ ഹാജരായി.
The post വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായ യുവതിക്ക് ഒരു കോടി ആറു ലക്ഷം രൂപാ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ് appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]