ആന്റണിപെരുമ്പാവൂരിന്റെ നിര്‍മാണ കമ്പനി ആശിര്‍വാദ് സിനിമാസ് പുതിയ വെബ്സൈറ്റ് ലോഞ്ച് ചെയ്തു.aashivardcinemas.com എന്ന സൈറ്റ് ലോഞ്ച് ചെയ്ത വിവരം ആന്റണി പെരുമ്പാവരാണ് ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചത്.
ആശിര്‍വാദ് സിനിമാസ് നിര്‍മിച്ച മുഴുവന്‍ സിനിമകളുടേയും സമഗ്ര വിവരവും ടിക്കറ്റ് ബുക്കിംഗ് സംവിധാവുമെല്ലാം ഒരു കുടക്കീഴില് അണിനിരത്തിയതാണ് പുതിയ വെബ് സൈറ്റ്. ആഷിര്‍വാദ് നിര്‍മിച്ച് മോഹന്‍ലാല്‍ സിനിമകളുടെ യുട്യൂബ് ലിങ്കുകള്‍, പ്രമോഷന് വീഡിയോകള്‍, ബിഹൈന്‍ഡ് ദ സീന്‍സ് വീഡിയോകള്‍, തീയേറ്റര്‍ വിവരങ്ങള്‍ എന്നിവയെല്ലാം പുതിയ സൈറ്റിലുണ്ട്.
2000 ല്‍ ആണ് ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയില്‍ ആശിര്‍വാദ് സിനിമാസ് എന്ന നിര്‍മാണ കമ്പനി സ്ഥാപിതമായത്. മോഹന്‍ലാലിനെ നായകനാക്കി ഇതുവരെ 30 ല്‍ അധികം സിനിമകളും നിര്‍മിച്ചു. നടന് പൃഥിരാജ് സുകുമാരന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബിഗ്ബജറ്റ് ചിത്രം എമ്പുരാനാണ് ആശിര്‍വാദ് സിനിമാസിന്റെ ഇനി വരാനിരിക്കുന്ന ചിത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]