സ്വന്തം ലേഖകൻ
തിരുവനന്തപുരം: ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ അടുത്ത മാസം മുതൽ ഈടാക്കാൻ തീരുമാനം. ജൂൺ 5 മുതൽ പിഴയീടാക്കാനാണ് ഗതാഗത മന്ത്രി ആന്റണി രാജു വിളിച്ച യോഗത്തിന്റെ തീരുമാനം.
ഈ മാസം 20 മുതൽ പിഴ ഈടാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അതുവരെ ബോധവത്കരണം നടത്തുമെന്നും അധികൃതർ അറിയിച്ചിരുന്നു.
റോഡിൽ ക്യാമറ വെച്ചതിന് ശേഷമുള്ള നിയമലംഘനങ്ങൾക്കാണ് പിഴ ഈടാക്കുക. നിയമലംഘനങ്ങൾക്ക് മെയ് 5 മുതൽ ബോധവത്കരണ നോട്ടീസ് നൽകി തുടങ്ങിയിട്ടുണ്ട്.
പലതവണ ഗതാഗത നിയമലംഘനം നടത്തുന്നവർക്കാണ് നോട്ടീസ് ആദ്യം അയയ്ക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ നിയമലംഘനങ്ങളുടെ നോട്ടീസ് ആണ് അയക്കുന്നത്. ഈ മാസം 20 മുതൽ പിഴ ഈടാക്കാനുള്ള തീരുമാനമാണ് ജൂൺ അഞ്ചുമുതലാക്കിയത്.
The post ട്രാഫിക് നിയമലംഘനം: ജൂണ്‍ 5 മുതല്‍ പിഴ ഈടാക്കും..!! തീരുമാനം അറിയിച്ച് ഗതാഗത വകുപ്പ്..! appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]