നാഗചൈതന്യയും സായ്പല്ലവിയും പ്രധാനവേഷങ്ങളിലെത്തുന്ന ഏറ്റവും പുതിയ തെലുഗ് ചിത്രമാണ് ‘തണ്ടേല്‍’. ഫെബ്രുവരി ഏഴാം തീയതിയാണ് ചിത്രത്തിന്റെ റിലീസ്. കഴിഞ്ഞദിവസം സിനിമയുടെ ട്രെയ്ലര് ലോഞ്ച് മുംബൈയില്‍വെച്ച് നടന്നിരുന്നു. ബോളിവുഡ് താരം ആമിര്‍ ഖാന് മുഖ്യാതിഥിയായി പങ്കെടുത്ത ലോഞ്ചില്‍ ചിത്രത്തിലെ നായികയായ സായ് പല്ലവി പങ്കെടുത്തിരുന്നില്ല. ഇത് സാമൂഹികമാധ്യമങ്ങളിലടക്കം ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍, സായ് പല്ലവി ചടങ്ങില്‍ പങ്കെടുക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ ചന്ദൂ മൊണ്ടേട്ടി.
ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് സായ് പല്ലവി മുംബൈയിലെ ‘തണ്ടേല്‍’ ഹിന്ദി ട്രെയ്ലര് ലോഞ്ചില്‍ പങ്കെടുക്കാതിരുന്നതെന്നാണ് ചന്ദൂ മൊണ്ടേട്ടി മാധ്യങ്ങളോട് പ്രതികരിച്ചത്. പനി ബാധിച്ചതിനാല്‍ ഡോക്ടര്‍ സായ് പല്ലവിക്ക് രണ്ടുദിവസത്തെ പൂര്‍ണവിശ്രമം നിര്‍ദേശിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
”സായ് പല്ലവിയും മുംബൈയിലെ ചടങ്ങില്‍ പങ്കെടുക്കേണ്ടതായിരുന്നു. പക്ഷേ, സിനിമ പ്രൊമോഷന്റെ ഭാഗമായി പലസ്ഥലങ്ങളിലേക്കും യാത്രചെയ്തതിനാല്‍ അവര്‍ക്ക് പനി ബാധിച്ചു. ഡോക്ടര്‍ രണ്ടുദിവസത്തെ പൂര്‍ണവിശ്രമം നിര്‍ദേശിച്ചു”, ചന്ദൂ മൊണ്ടേട്ടി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]