ന്യൂഡൽഹി: രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലുള്ള എല്ലാ സർക്കാർ സ്കൂളുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഭാരത് നെറ്റിന്റെ പിന്തുണയോടെ ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് ഉറപ്പാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്ര ബഡ്ജറ്റ് അവതരണത്തിനിടെയായിരുന്നു പ്രഖ്യാപനം.
2011 ഒക്ടോബർ 25ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ പദ്ധതിയാണ് ഭാരത്നെറ്റ്. രാജ്യത്തുടനീളമുള്ള എല്ലാ ഗ്രാമങ്ങളിലും മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് എത്തിക്കുക എന്ന ഉദ്ദേശത്തോടെ രൂപകൽപ്പന ചെയ്തതാണ് ഭാരത്നെറ്റ് പദ്ധതി. ആശയവിനിമയ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ, സാങ്കേതികപരമായ വളർച്ചയുണ്ടാക്കി ഗ്രാമീണ സമൂഹത്തെ ശാക്തീകരിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
2025 ജനുവരി 13 വരെ 2,14,323 ഗ്രാമപഞ്ചായത്തുകളിൽ അതിവേഗ ഇന്റർനെറ്റ് എത്തിക്കുകയും 6,92,676 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കുകയും ചെയ്തു. 12,21,014 ഫൈബർ ടു ദി ഹോം കണക്ഷനുകളും ചെയ്തു. 1,04,574 വൈ – ഫൈ കണക്ഷനുകളും സ്ഥാപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്കും പ്രധാന്യം നൽകിക്കൊണ്ടുള്ളതാണ് ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റ്. സ്റ്റാർട്ടപ്പുകൾക്കായുള്ള ആൾട്ടർനേറ്റ് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് 91,000 കോടിയിലധികം രൂപയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. 10 കോടി മുതൽ 20 കോടി രൂപ വരെയുള്ള വായ്പകൾ സർക്കാർ നൽകുമെന്നും നിർമലാ സീതാരാമൻ പറഞ്ഞു.