കോട്ടയം: വിവാഹത്തിന് പിന്നാലെ വരൻ കബളിപ്പിച്ച് കടന്നുകളഞ്ഞെന്ന പരാതിയുമായി വധുവും കുടുംബവും. കോട്ടയം കടുത്തുരുത്തിയിലാണ് സംഭവം. കഴിഞ്ഞ മാസം 23നായിരുന്നു കടുത്തുരുത്തി സ്വദേശിനിയായ യുവതിയുടെയും റാന്നി സ്വദേശിയായ യുവാവിന്റെയും വിവാഹം.
കല്യാണപ്പിറ്റേന്ന് തന്നെ വരൻ വധുവിനെ വീട്ടിലാക്കുകയും വിദേശത്തേക്ക് മടങ്ങുകയും ചെയ്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് യുവതിയും കുടുംബവും പരാതി നൽകിയത്. സംഭവത്തിൽ കടുത്തുരുത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.
ഭര്‍ത്താവിനെ കാണാനില്ലെന്ന് യുവതി
ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി യുവതി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി രഞ്ജിത്തിനെ (32) പൂന്തുറയില്‍ നിന്ന് കാണാതായെന്ന് കാണിച്ചാണ് ഭാര്യ പൂന്തുറ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വെമ്പായം സ്വദേശികളായ ഷംനാജ് (39), എം എ നജിംഷാ (41), ബിജു പ്രസാദ് (28), കെ അജിത് കുമാര്‍ (56) എന്നിവരാണ് കണ്ണൂര്‍ പയ്യന്നൂര്‍ പൊലീസ് പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പ്രതികള്‍ക്കൊപ്പം രഞ്ജിത്തും ഉണ്ടായിരുന്നു. വിവരമറിഞ്ഞു പൂന്തുറ പൊലീസ് പയ്യന്നൂരിലേക്കു തിരിച്ചു. പൊലീസ് രഞ്ജിത്തിനെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. നാലംഘ സംഘവും രഞ്ജിത്തും കാസര്‍കോട് ഭാഗത്തേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്നു മനസിലാക്കിയ പൂന്തുറ പൊലീസ് വിവരം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സ്റ്റേഷനുകളില്‍ അറിയിച്ചു. തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും സംഘത്തോടൊപ്പം ഗോവയിലേക്കു പോകുകയാണെന്നുമാണു രഞ്ജിത് പൊലീസിനു മൊഴി നല്‍കിയത്.