ബാലരാമപുരം: ഉറങ്ങിക്കിടന്ന രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന മാതൃസഹോദരനെ ഇന്ന് കോടതിയിൽ ഹാജരാക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉച്ചയോടെ നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും.
കുഞ്ഞിന്റെ മാതാപിതാക്കളെ അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കോട്ടുകാൽക്കോണം വാറുവിളാകത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീതു – ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവാണ് കൊല്ലപ്പെട്ടത്. ശ്രീതുവിന്റെ അനുജൻ ഹരികുമാറാണ് (25) കുഞ്ഞിനെ കൊലപ്പെടുത്തിയത്.
ഹരികുമാറിന് പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ശ്രീതുവുമായും വഴിവിട്ട ബന്ധത്തിന് ഇയാൾ ശ്രമിച്ചിരുന്നുവെന്നാണ് സൂചന. ഇതുനടക്കാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഹരികുമാറിന്റെയും ശ്രീതുവിന്റെയും പെരുമാറ്റവും മൊഴികളിലെ വൈരുദ്ധ്യവും തിരിച്ചറിഞ്ഞ പൊലീസ് ഇരുവരുടെയും വാട്സ്ആപ്പ് ചാറ്റുകൾ പരിശോധിച്ചതാണ് വഴിത്തിരിവായത്. കൊലപാതകത്തെ കുറിച്ച് ശ്രീതുവിന് അറിയിവില്ലെന്നാണ് പൊലീസിന്റെ നിഗമനം.
കൃത്യം സഹോദരീ ഭർത്താവിന്റെ തലയിൽകെട്ടിവയ്ക്കാനും പ്രതി ശ്രമിച്ചു. കൊലക്കേസിൽ പിടിക്കപ്പെട്ടാൽ മാനസിക പ്രശ്നമുണ്ടെന്ന് വരുത്തിത്തീർക്കാൻ ഹരികുമാർ നടത്തിയ ശ്രമങ്ങൾ പൊലീസ് പൊളിച്ചു.
ഹരികുമാർ മുമ്പും പല കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. അതിനുശേഷം സഹോദരിയെ നിയമവിരുദ്ധമായ പല കാര്യങ്ങൾക്കും ഇയാൾ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ശ്രീതുവിനെ ഇന്നലെ പൂജപ്പുര മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരുന്നു. കുടുംബത്തിന് ചില അന്ധവിശ്വാസങ്ങളുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരാനുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]