കാസർഗോഡ്: കെഎസ്ആർടിസി ബസിൽ പതിനാറുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ എട്ടു മാസത്തിനുശേഷം അറസ്റ്റ്. കണ്ടക്ടർ ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ പി രാജ (42) ആണ് അറസ്റ്റിലായത്. 2024 മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
നീലേശ്വരം ബസ് സ്റ്റാൻഡിൽ നിന്ന് കണ്ണൂരിലേയ്ക്ക് അമ്മയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന 16കാരനുനേരെയാണ് ബസിനുള്ളിൽവച്ച് ലൈംഗികാതിക്രമമുണ്ടായത്. കുട്ടിയുടെ അമ്മ മറ്റൊരു സീറ്റിലാണ് ഇരുന്നത്. ബസ് യാത്രയ്ക്കുശേഷം കുട്ടിയുടെ അസാധാരണ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കൗൺസിലിംഗിന് വിധേയനാക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. തുടർന്ന് വീട്ടുകാർ നീലേശ്വരം പൊലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവം നടന്ന് ഏറെ നാളുകൾക്കുശേഷമാണ് പരാതി നൽകിയതെങ്കിലും പ്രതിയെ നേരിട്ട് കണ്ടാൽ തിരിച്ചറിയാൻ സാധിക്കുമെന്ന് കുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് പ്രതി പിടിയിലാവുന്നത്. നീലേശ്വരം എസ്ഐയും സംഘവും വീട്ടിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]