
സ്വപ്നങ്ങളുടെ നഗരം എന്നാണ് മുംബയ് അറിയപ്പെടുന്നത്. മെച്ചപ്പെട്ട ജീവിതവും ജോലിയും സ്വപ്നംകണ്ട് എത്രയോ പേരാണ് കാലാകാലങ്ങളായി മുംബയ് നഗരത്തിലേക്ക് വണ്ടി കയറിയിട്ടുള്ളത്. വാണിജ്യത്തിന്റെയും, വ്യവഹാരങ്ങളുടേയും, വ്യാപാരങ്ങളുടെയും ഹബ് തന്നെയാണ് മുംബയ്. ഇതൊക്കെ കൊണ്ട് തന്നെ അനേകം ജോലി സാദ്ധ്യതകൾ ഇന്ത്യയുടെ ഈ വാണിജ്യ തലസ്ഥാനത്തിലുണ്ട്.
ഈ പറഞ്ഞ പ്രത്യേകതകൾ തന്നെയാകാം ഇന്ത്യയിലെ ജീവിക്കാൻ ഏറ്റവും ചെലവേറിയ നഗരമായി മുംബയ് വളർന്നതിന് പിന്നിൽ. ഭൂമിശാസ്ത്രപരമായ ഘടന, ഉയർന്ന സ്ഥലവില, വാടക നിരക്ക്, ആരോഗ്യപരിപാലന രംഗത്തെ ചെലവ് തുടങ്ങിയ നിരവധിയായ ഘടകങ്ങൾ മുംബയിലെ ജീവിതച്ചെലവ് ഉയർത്തുന്ന ഘടകങ്ങളാണ്.
മുംബയിൽ വലിയ അല്ലലുകളില്ലാതെ ജീവിക്കണമെങ്കിൽ ഒരാൾക്ക് എത്രരൂപ വേണ്ടി വരുമെന്ന് അടുത്തിടെ ഒരു സർവേ നടക്കുകയുണ്ടായി. എക്ണോമിക് ടൈംസും റിക്രൂട്ട്മെന്റ് കൺസൾട്ടിംഗ് ഏജൻസിയായ അവസറും ചേർന്നാണ് സർവേ നടത്തിയത്. വിവിധ തലത്തിലുള്ള ആൾക്കാരുടെ ജോലിയും ശമ്പളവും, ജീവിതച്ചെലവ്, ഉപഭോഗം, ആരോഗ്യപരിപാലന ചെലവ് എന്നിവ ആധാരമാക്കിയായിരുന്നു സർവേ.
ഗതാഗതച്ചെലവ്
അന്ധേരി, ബാന്ദ്ര, ജുഹൂ തുടങ്ങിയ മുബയ്യുടെ പടിഞ്ഞാറൻ ഇടങ്ങളിൽ സാധാരണക്കാർ ദിവസേനയുള്ള യാത്രയ്ക്കായി ആശ്രയിക്കുന്നത് ഓട്ടോ റിക്ഷ, ബസ്, ലോക്കൽ ട്രെയിൻ എന്നിവയെയാണ്. മാസന്തോറുമുള്ള ട്രെയിൻ യാത്രയ്ക്ക് ശരാശരി 500 മുതൽ 1200 വരെ ഒരാൾക്ക് ചെലവാകും. ഓട്ടോറിക്ഷയിൽ ഇത് 2000 മുതൽ 4000 വരെയാണ്. ഊബർ, ഒല പോലുള്ള ഓൺലൈൻ ടാക്സി സേവനങ്ങളും മാസബഡ്ജറ്റിൽ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്.
ഇനി തെക്കൻ നഗരങ്ങളായ കൊളാബ, മറൈൻ ഡ്രാവ്, വോർലി എന്നിവ എടുത്തുകഴിഞ്ഞാൽ, ചെലവ് അധികരിക്കുന്നതായാണ് കാണുന്നത്. മുംബയ് നഗരയിയിലെ ആഡംബര ഇടങ്ങളാണ് ഇവയെല്ലാം. ട്രെയിൻ യാത്ര ശരാശരി 600 മുതൽ 1500 വരെയും, ഓട്ടോ, ടാക്സി സർവീസ് നിരക്കുകൾ 3000 മുതൽ 5000 വരെയുമാണ് ഇവിടങ്ങളിൽ.
ഭക്ഷണം
മുംബയിലെ ഒരു സാധാരണ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ കയറിയാൽ കുറഞ്ഞത് 300 മുതൽ 500 വരെ ചെലവാകും. കുറച്ചു കൂടി ഉയർന്ന കാഷ്വൽ ഡൈനിംഗ് സിസ്റ്റമുള്ള സൗകര്യങ്ങൾ വേണമെങ്കിൽ 10000 മുതൽ 12000 വരെ ചെലവുയരും. പോഷ് ഏരിയകളിൽ ഗതാഗതച്ചെലവ് താരതമ്യം ചെയ്തത് പോലുള്ള വർദ്ധനവ് ഭക്ഷണത്തിന്റെ കാര്യത്തിലുമുണ്ടാകും. എന്നാൽ ആശ്വാസിക്കാനുള്ള വകയുമുണ്ട്. നവി മുംബയ്, താനെ പോലുള്ളയിടങ്ങളിൽ വ്യയം താരതമ്യേന കുറയും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാടക
35000 മുതൽ 50000 വരെയാണ് 1 BHK ആപ്പാർട്ടമെന്റിന് വെസ്റ്റേൺ മുംബയിൽ വാടക നിരക്ക്. വ്യാവസായിക മേഖലകളായ ബാന്ദ്, കുർള തുടങ്ങിയ ഇടങ്ങളാണ് ലക്ഷ്യമെങ്കിൽ 60000 മുതൽ ഒരു ലക്ഷം വരെ വാടക കൊടുക്കേണ്ടി വരും. അൽപം കൂടി സൗകര്യങ്ങളും ലഭിക്കും. സൗത്ത് മുംബയിൽ 1 BHK ആപ്പാർട്ടമെന്റിന് നൽകേണ്ടുന്ന വാടക ഞെട്ടിക്കുന്നത് തന്നെയാണ്. ഒരു ലക്ഷം മുതൽ രണ്ടര ലക്ഷം വരെയാണ് നിരക്ക്. എന്നാൽ ആശ്വാസിക്കാൻ വകയുണ്ട്. 15000 രൂപ വാടകയ്ക്ക് നവി മുംബയിൽ താമസ സൗകര്യം ലഭ്യാണ്.
മറ്റു ചെലവുകൾ
വൈദ്യുതി, പാചകവാതകം, വെള്ളം എന്നിവയ്ക്ക് ഒരാൾ മാസം നൽകേണ്ടി വരുന്ന തുക 3000 മുതൽ 6000 വരെയാണ്. ജിമ്മിന് 1500 മുതൽ 4000 വരെ മാസവരി ഏറ്റവും കുറഞ്ഞത് നൽകണം. സിനിമ (200-500), ഇന്റർനെറ്റ് (700-1500) എന്നിങ്ങനെയാണ് നഗരജീവിത ചെലവുകൾ.
ഇനി വിവിധ തൊഴിൽ മേഖലകളിലെ ശരാശരി ശമ്പള നിരക്കുകൾ കൂടി അറിയാം. അഭ്യസ്തവിദ്യരായ പുതുമക്കാർക്ക് മൂന്ന് ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ വാർഷിക ശമ്പളം ലഭിക്കും. അഞ്ച് മുതൽ പത്ത് വരെ വർഷം എക്സ്പീരിയൻസുള്ളവർക്ക് 10 ലക്ഷം മുതൽ 15 ലക്ഷം വരെയാണ് മുംബയിലെ വാർഷിക ശമ്പളം. പത്ത് വർഷത്തിൽ കൂടുതൽ പരിചയസമ്പത്തുള്ള സീനിയർ പ്രൊഫഷണൽസിന് 25 ലക്ഷം മുതൽ 40 ലക്ഷം വരെയാണ് വാർഷികശമ്പളമായി ലഭിക്കുക.