
സ്വന്തം ലേഖകൻ
ബറേലി : തന്റെ പതിനാലു വയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ പ്രതിയെ വെടിവച്ച് കൊലപ്പെടുത്തി പിതാവ് .ഖേരി ജില്ലയിലെ മിതൗലി പ്രദേശത്താണ് സംഭവം . ശത്രുധന്‍ ലാല എന്ന 47 കാരനാണ് തലയ്ക്ക് വെടിയേറ്റ് മരിച്ചത് . സംഭവത്തില്‍ ശത്രുധന്‍ ലാലയുടെ ഭാര്യാസഹോദരന്‍ കൂടിയായ കശ്യപിനെ പോലീസ് അറസ്റ്റ് ചെയ്തു . പത്ത് വര്‍ഷം മുന്‍പ് ശത്രുധന്‍ ലാലയുടെ ഭാര്യ മരണപ്പെട്ടിരുന്
അതിനു ശേഷം ശത്രുധന്‍ കശ്യപിന്റെ വീട്ടിലായിരുന്നു താമസം . ഇതിനിടെ കശ്യപിന്റെ ഭാര്യയുമായി ശത്രുധന്‍ അവിഹിത ബന്ധം പുലര്‍ത്തി. ഇതറിഞ്ഞ കശ്യപിന്റെ മകന് ജിതേന്ദ്രനെ കശ്യപിന്റെ ഭാര്യയും , ശത്രുധനും ചേര്‍ത്ത് കൊലപ്പെടുത്തുകയായിരുന്നു . കേസില്‍ ഇരുവരും അറസ്റ്റിലായെങ്കിലും അടുത്തിടെ ശത്രുധന്‍ ജാമ്യം നേടി പുറത്തിറങ്ങി . ഈ അവസരമാണ് പക വീട്ടാന്‍ കശ്യപ് ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു .
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]