സ്വന്തം ലേഖകൻ
കൊല്ലം :കൊട്ടാരക്കരയിൽ ഡോക്ടർ മരിച്ച സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. ഡോക്ടർക്കെതിരായ അക്രമങ്ങൾ ന്യായീകരിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
പൊലീസ് എയ്ഡ്പോസ്റ്റ് അടക്കം പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലാണ് സംഭവം നടന്നത്. ആക്രമണം നടക്കുമ്പോൾ ഡോക്ടറും മൂന്നു പൊലീസുകാരും മാത്രമാണ് ഉണ്ടായിരുന്നതെന്നും മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപ് (42) ആണ് ഇന്ന് വെളുപ്പിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഡോക്ടറെ കത്രിക ഉപയോഗിച്ച് കുത്തിയത്.
പ്രതി പെട്ടെന്ന് അക്രമാസക്തനാവുകയായിരുന്നു. ഡോക്ടറുടെ പുറത്ത് കയറിയിരുന്ന് കുത്തുകയായിരുന്നു. ഒരു കാരണവശാലും ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണ്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം തടയാന്‍ നിയമം നിലവിലുണ്ട്. നിയമം കൂടുതല്‍ ശക്തമായി ഓര്‍ഡിനന്‍സ് രൂപത്തില്‍ ഇറക്കുമെന്നും ആരോഗ്യ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.ലഹരിക്ക് അടിമയായ പ്രതി സന്ദീപ് (42) മുൻപ് അക്രമകാരിയായിട്ടുണ്ട്. ലഹരിക്ക് അടിമയാണെന്ന കാരണത്താല്‍ നേരത്തെ ജോലിയില്‍ നിന്ന് സസ്പെന്‍ഷനിലായിരുന്നു ഇയാള്‍.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനാണ് കൊല്ലപ്പെട്ട വന്ദന.
ഇന്നു പുലർച്ചെ നാലരയോടെയാണു സംഭവം. പ്രതി നെടുമ്പനയിലെ യുപി സ്കൂൾ അധ്യാപകനാണ്. പരുക്കുകളോടെ ഇയാളെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി മുതൽ അക്രമാസക്തനായ സന്ദീപിനെ പൂയപ്പള്ളി പൊലീസ് ആണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ ഇയാൾ വീണ്ടും അക്രമാസക്തനാകുകയായിരുന്നു. ആശുപത്രിയിലെ ഹോം ഗാർഡ് അലക്സ് കുട്ടി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്ഐ മണിലാൽ എന്നിവർക്കും കുത്തേറ്റു.
The post കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ച സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]