
ചോറ്റാനിക്കര: വീട്ടിൽ പെൺകുട്ടിയെ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ അറസ്റ്റിലായ തലയോലപ്പറമ്പ് സ്വദേശി അനൂപിനിനെ പെൺകുട്ടി ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. അനൂപ് സംശയരോഗിയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഒരു വർഷമായി ഇരുവരും അടുപ്പത്തിലായിരുന്നു. പെൺകുട്ടി മറ്റ് സുഹൃത്തുക്കളോട് സംസാരിക്കുന്നത് അനൂപിന് ഇഷ്ടമായിരുന്നില്ല. ഇതിൽ ശനിയാഴ്ചയും ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി.
അതാണ് പെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുന്നതിന് കാരണമായതെന്നാണ് നിഗമനം. ശനിയാഴ്ച രാത്രി 10.10ന് പെൺകുട്ടിയുടെ വീട്ടിലെത്തിയ അനൂപ് ഞായറാഴ്ച പുലർച്ചെ നാലോടെയാണ് മടങ്ങിയത്. അന്ന് ഉച്ചയ്ക്കുശേഷമാണ് പെൺകുട്ടിയെ അവശനിലയിൽ വീട്ടിലെ കട്ടിലിൽ അർദ്ധ നഗ്നയായി കണ്ടെത്തിയത്. പെൺകുട്ടി ഇപ്പോഴും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
സംഭവദിവസം അമ്മ വീട്ടിലുണ്ടായിരുന്നില്ല. അനൂപ് പെൺകുട്ടിയെ തന്റെ മുന്നിലിട്ട് മർദ്ദിക്കാറുണ്ടായിരുന്നെന്ന് മാതാവ് പൊലീസിനോട് പറഞ്ഞു. തന്നെയും മർദ്ദിച്ചിരുന്നതായി അവർ വെളിപ്പെടുത്തി. രാത്രിയിൽ പതിവായി പെൺകുട്ടിയുടെ വീട്ടിലെത്തുന്ന അനൂപിനെ നേരത്തെ നാട്ടുകാർ ചോദ്യം ചെയ്തിട്ടുണ്ട്. ഇയാൾ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതിനെ തുടർന്ന് ഇരുപതോളം കുടുംബങ്ങൾ ചോറ്റാനിക്കര പൊലീസിൽ പരാതി നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ശനിയാഴ്ച രാത്രി വീട്ടിലെത്തിയ താൻ മദ്യപിച്ചിരുന്നതായി അനൂപ് പൊലീസിനോട് പറഞ്ഞു. പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തശേഷം മർദ്ദിച്ചെന്ന് അനൂപ് മൊഴി നൽകി. ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയെ താൻ കയറുമുറിച്ച് രക്ഷപ്പെടുത്തിയെന്നും മരിച്ചെന്ന് കരുതിയാണ് രക്ഷപ്പെട്ടതെന്നും പ്രതി പറഞ്ഞു.