
ലക്നൗ: ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ മൊബൈൽ ഫോണിൽ ഇൻസ്റ്റാഗ്രാം റീലുകൾ കണ്ടുകൊണ്ടിരിക്കെ 60കാരിക്ക് ഹൃദയാഘാതം മൂലം ദാരുണാന്ത്യം. ഉത്തർപ്രദേശിലെ മെയിൻപുരിയിലുള്ള മഹാരാജ തേജ് സിംഗ് ജില്ലാ ആശുപത്രിയിലാണ് സംഭവം. പിന്നാലെ രോഗിയുടെ ബന്ധുക്കൾ ആശുപത്രിയിൽ സംഘർമുണ്ടാക്കി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
കടുത്ത നെഞ്ചുവേദനയെത്തുടർന്ന് പ്രവേശ് കുമാരി എന്ന സ്ത്രീയെയാണ് മകൻ ഗുരുശരൺ സിംഗും മറ്റ് ബന്ധുക്കളും ചേർന്ന് ആശുപത്രിയിലെത്തിച്ചത്. ഡോ. ആദർശ് സെൻഗാർ ആയിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. അമ്മയെ നോക്കണമെന്ന് ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും ഡോക്ടർ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും റീലുകൾ കണ്ടുകൊണ്ട് ഇരുന്നുവെന്നും പകരം, നഴ്സിംഗ് സ്റ്റാഫിന് നിർദ്ദേശം നൽകിയെന്നും ഗുരുശരൺ ആരോപിക്കുന്നു.
‘അമ്മയുടെ സ്ഥിതി വഷളായപ്പോൾ,അപ്പോഴത്തെ മാനസികാവസ്ഥയിലാണ് ആശുപത്രിയിൽ സംഘർഷമുണ്ടാക്കിയത്. ഒടുവിൽ അലോസരത്തോടെയാണ് ഡോക്ടർ എഴുന്നേറ്റ് വന്നത്. എന്നാൽ അമ്മയെ നോക്കുന്നതിന് പകരം എന്നെ മർദ്ദിക്കുകയാണ് ചെയ്തത്. ഇതിനിടെ അമ്മ മരിച്ചിരുന്നു’- ഗുരുശരൺ പറഞ്ഞു. അതേസമയം, വെള്ള കോട്ട് ധരിച്ച രണ്ടുമൂന്ന് പേർ പ്രവേശ് കുമാരിയെ പരിശോധിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇവർ ഡോക്ടർമാരാണോയെന്നത് വ്യക്തമല്ല. ഈ സമയം ഡോക്ടർ ആദർശ് മൊബൈലിൽ നോക്കിയിരിക്കുന്നതും കാണാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയാൽ ഡോക്ടർക്കെതിരെ കർശനമായ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും സ്ഥലത്തെത്തിയ ചീഫ് മെഡിക്കൽ സൂപ്രണ്ട് മദൻ ലാൽ പറഞ്ഞു. സംഘർഷത്തിന് പിന്നാവലെ വൻ പൊലീസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസും വ്യക്തമാക്കി.