കൊച്ചി: സംവിധായകന് സനല്‍കുമാര്‍ ശശിധരനെതിരെയുള്ള പഴയ കേസില്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിക്കും. വീണ്ടും സമാനമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതിനാലാണ് ജാമ്യം റദ്ദാക്കാനുള്ള പോലീസിന്റെ നീക്കം. 2022-ല്‍ നടി നല്കിയ പരാതിയില്‍ സനല്‍ കുമാര്‍ ശശിധരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശേഷം കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. ഇത് റദ്ദാക്കാനാണിപ്പോള് പോലീസ് കോടതിയെ സമീപിക്കുന്നത്.
കേസ് നിലനില്‍ക്കുമ്പോഴും തന്നെ പിന്തുടര്ന്ന് ശല്യപ്പെടുത്തുന്നത് തുടരുന്നതിനാലാണ് പരാതിക്കാരി വീണ്ടും പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കിയത്. ഇതേത്തുടര്‍ന്ന് സനല്‍കുമാര്‍ ശശിധരനെ പ്രതിയാക്കി എറണാകുളം എളമക്കര പോലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. സംവിധായകന് യുഎസില്‍ ആയതിനാല്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു.
അമേരിക്കയിലുള്ള സംവിധായകനെതിരെ നടപടിയെടുക്കാനായി കോണ്‍സുലേറ്റിനെ സമീപിക്കുമെന്ന് കഴിഞ്ഞ ദിവസം പോലീസ് വ്യക്തമാക്കിയിരുന്നു. ബി.എന്‍.എസിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]