തിരുവനന്തപുരം: ഇന്ത്യയ്ക്ക് അഭിമാനമായി നൂറാം റോക്കറ്റ് വിക്ഷേപണത്തിലൂടെ ചരിത്രനേട്ടം കുറിച്ച് ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് രാവിലെ 6.23നാണ് നൂറാമത്തെ വിക്ഷേപണം നടന്നത്. 27മണിക്കൂർ കൗണ്ട് ഡൗൺ ഇന്നലെ പുലർച്ചെ 2.23ന് ആരംഭിച്ചിരുന്നു.
ഇന്ത്യയുടെ ഗതിനിർണ്ണയ സംവിധാനമായ ‘നാവിക്’ പദ്ധതിക്കായുള്ള എൻ.വി.എസ് 02 ഉപഗ്രഹവുമായാണ് ജി.എസ്.എൽ.വിയുടെ എഫ് 15 റോക്കറ്റ് സെഞ്ച്വറി നേട്ടവുമായി കുതിച്ചത്. രണ്ടാം വിക്ഷേപണത്തറയിൽ നിന്നായിരുന്നു ആ ചരിത്ര നിമിഷം.
1979ലാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് ഉപഗ്രഹ വിക്ഷേപണങ്ങൾ ആരംഭിച്ചത്. ഐ.എസ്.ആർ.ഒ ചെയർമാനായി ഡോ.വി.നാരായണൻ ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ വിക്ഷേപണം കൂടിയാണിത്. അമേരിക്കയുടെ ജി.പി.എസിനും ചൈനയുടെ ബൈദൗവിനും ബദലാവാൻ ശേഷിയുള്ളതാണ് ‘നാവിക്’. സൈനികാവശ്യങ്ങൾക്കും മത്സ്യബന്ധന ബോട്ടുകൾക്കും കപ്പലുകൾക്കും വാണിജ്യവാഹനങ്ങൾക്കും ഇപ്പോൾ നാവിക് ലഭ്യമാണ്. 2013നാണ് നാവിക് ശ്രേണിയിലെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ തുടങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]