ആലപ്പുഴ: ഭാസ്കര കാരണവർ കൊലക്കേസ് പ്രതി ഷെറിൻ ജയിലിന് പുറത്തിറങ്ങുന്നതിൽ വിഷമമുണ്ടെന്ന് കേസിലെ ഒന്നാം സാക്ഷിയും ഭാസ്കര കാരണവരുടെ ബന്ധുവുമായ അനിൽ ഓണമ്പള്ളി. എന്തുകൊണ്ട് ഷെറിന് ഇത്രയധികം പരോൾ കിട്ടി. ഇത്രയധികം ഇളവുകൾ കിട്ടാൻ എന്താണ് കാരണം. ഷെറിന് സർക്കാർ എന്ത് കൊണ്ട് ഇത്രയും മുൻഗണന നൽകുന്നുവെന്നും അനിൽ ചോദിച്ചു.
ഒരു വീടാണ് അനാഥമാക്കിയത്. മകൾ ഉള്ളത് ഓർത്ത് മാത്രം ഇനിയെങ്കിലും ഷെറിൻ നന്നായി ജീവിക്കണം. ഇനിയൊരു കൊല നടത്തരുത്. ഒരു വീടാണ് അനാഥമാക്കിയത്” അനിൽ പറഞ്ഞു.
ജീവപര്യന്തം ശിക്ഷയ്ക്ക് ശേഷമാണ് ഷെറിൻ പുറത്തിറങ്ങുന്നത്. ഷെറിന് ശിക്ഷായിളവ് നൽകാൻ മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്. 14 വർഷം ശിക്ഷ പൂർത്തിയാക്കിയ സാഹചര്യത്തിലാണ് മോചനം. 2009 നവംബർ 7നാണ് ഷെറിന്റെ ഭർതൃപിതാവ് കൂടിയായ കാരണവർ വില്ലയിൽ ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്. മരുമകൾ ഷെറിൻ ഒന്നാം പ്രതിയും കാമുകന്മാർ തുടർ പ്രതികളുമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ശിക്ഷാ കാലാവധി പൂർത്തിയായ സാഹചര്യത്തിൽ ഷെറിൻ നേരത്തെ നൽകിയ പരാതി കൂടി പരിഗണിച്ചാണ് ഇപ്പോൾ ഇളവ് നൽകാനുള്ള തീരുമാനമെടുത്തത്. സ്ത്രീയെന്നുള്ള പരിഗണന കൂടി കണക്കിലെടുത്താണ് ഇപ്പോൾ തീരുമാനമുണ്ടായിരിക്കുന്നത്. ഷെറിന് ഒരു മകൻ പുറത്തുണ്ട്. ഇത്തരത്തിൽ പല കാര്യങ്ങൾ പരിഗണിച്ചാണ് ജയിൽ ഉപദേശക സമിതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലുള്ള സർക്കാർ തീരുമാനം.