
മോഷണശ്രമത്തിനിടെ ഗുരുതര പരിക്കേറ്റിട്ടും നടന് സെയ്ഫ് അലിഖാന് പെട്ടെന്ന് തിരിച്ചുവന്നതിനെ സംബന്ധിച്ച് വിമര്‍ശനമുന്നയിച്ചവര്‍ക്ക് മറുപടിയുമായി സഹോദരി സാബ പട്ടൗഡി. ശസ്ത്രക്രിയ്ക്ക് ശേഷം എങ്ങനെയാണ് ഒരു വ്യക്തിക്ക് പെട്ടെന്ന് സാധാരണ നിലയിലെത്താന്‍ കഴിയുക എന്നത് സംബന്ധിച്ച് ഒരു ഡോക്ടര്‍ വിശദീകരിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സാബ പ്രതികരിച്ചത്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു സഹോദരിയുടെ പ്രതികരണം.
ഡോ. ദീപക് കൃഷ്ണമൂര്‍ത്തിയെന്ന ഹൃദ്രോഗ വിദഗ്ധനായിരുന്നു ഇത് സംബന്ധിച്ച് വിമര്‍ശിക്കുന്നതിന് മുമ്പ് ജനങ്ങള്‍ സ്വയം പഠിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ പോസ്റ്റിട്ടത്. ഇത് റിഷെയര്‍ ചെയ്യുകയായിരുന്നു സാബ പട്ടൗഡി. തന്റെ അമ്മ ശസ്ത്രക്രിയ കഴിഞ്ഞ അന്നുതന്നെ നടക്കുന്ന വീഡിയോ ആയിരുന്നു ദീപക് കൃഷ്ണമൂര്‍ത്തി പങ്കുവെച്ചത്. മാത്രമല്ല, ശാസ്ത്രം വലിയരീതിയില്‍ വികസിച്ചുവെന്നും വലിയ ശസ്ത്രക്രിയ്ക്ക് ശേഷവും അന്നുതന്നെ നടക്കാനാവുന്ന തരത്തില്‍ കാര്യങ്ങള്‍ മാറിയിട്ടുണ്ടെന്നും വീഡിയോ പങ്കുവെച്ച് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ വീഡിയോ ആണ് സാബ പങ്കിട്ടത്.
ജനുവരി 16-ന് ആയിരുന്നു സെയ്ഫ് അലിഖാന് കുത്തേറ്റത്. നട്ടെല്ലിനടക്കം മുറിവേറ്റെന്നും കത്തി മുറിഞ്ഞ് കയറിയെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, അഞ്ച് ദിവസത്തിനുള്ളില്‍ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയ സെയ്ഫ് സ്വയം നടന്ന് വരികയും ആരാധകരെ അഭിവാദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതായിരുന്നു വലിയ വിമര്‍ശനത്തിന് കാരണമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]