
ഡല്‍ഹി: സോണിയ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി ബിജെപി. കര്‍ണ്ണാടകയില്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം കമ്മീഷന് നിര്‍ദ്ദേശങ്ങളെ അട്ടിമിറിച്ചുള്ളതാണെന്ന് കാട്ടിയാണ് പരാതി. കര്‍ണ്ണാടകയുടെ പരമാധികാരത്തിനോ സല്‍പ്പേരിനോ അഖണ്ഡതക്കോ കളങ്കം ചാര്‍ത്താന്‍ ആരേയും അനുവദിക്കില്ലെന്ന പരാമര്‍ശം വിഭജനം ലക്ഷ്യമിട്ടുള്ളതാണെന്നും ബിജെപി ആരോപിക്കുന്നു. കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്തെത്തി പരാതി നല്‍കിയത്.
കര്‍ണാടക തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നവസാനിക്കും. തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് ഒരുങ്ങിയിറങ്ങുകയാണ് മുന്നണികള്‍. ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദയാകും പരസ്യപ്രചാരണത്തിന്റെ അവസാനദിവസം ബിജെപിയുടെ കൊട്ടിക്കലാശത്തിന് നേതൃത്വം നല്‍കുക. പ്രിയങ്കാ ഗാന്ധി ചിക്ക് പേട്ടിലും വിജയനഗരയിലുമായി റാലികള്‍ നയിക്കും. രാഹുല്‍ ഗാന്ധി ബെംഗളുരു നഗരം കേന്ദ്രീകരിച്ചാകും പ്രചാരണം നടത്തുക. നാളെ നിശ്ശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. മറ്റന്നാളാണ് കര്‍ണാടകയില്‍ ജനം വിധിയെഴുതുക.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]