വിജയ് ആരാധകരുടെ കാത്തിരിപ്പിന് വിരാമം. താരത്തിന്റെ അവസാന ചിത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദളപതി 69-ന് പേരായി. പൂര്‍ണസമയം രാഷ്ട്രീയത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായി സിനിമാരംഗം വിടുകയാണെന്ന് പ്രഖ്യാപിച്ച താരത്തിന്റെ അവസാന ചിത്രത്തിന് ‘ജനനായകന്’ എന്നാണ് പേരിട്ടത്.
റിപ്പബ്ലിക് ദിനത്തിലാണ് പേര് പുറത്തുവിട്ടത് എന്ന് ശ്രദ്ധേയമാണ്. സാമൂഹികമാധ്യമങ്ങള്‍ വഴി വിജയ് തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചത്. മുദ്രാവാക്യം വിളിക്കുന്ന ആള്‍ക്കൂട്ടത്തിനൊപ്പം സെല്‍ഫിയെടുക്കുന്ന വിജയയുടെ ചിത്രമാണ് ടൈറ്റില്‍ പോസ്റ്ററിലുള്ളത്.
കെ.വി.എന്‍. പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച്. വിനോദ് ആണ്. അനിരുദ്ധ് ആണ് സംഗീതസംവിധായകന്. പൂജ ഹെഗ്ഡെ, ബോബി ഡിയോള്‍, മമിത ബൈജു, ഗൗതം വാസുദേവ് മേനോന്, പ്രിയാമണി, പ്രകാശ് രാജ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]