മുംബയ്: 2016ലാണ് രാജ്യത്ത് 500,1000 രൂപകളുടെ നോട്ടുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. കൈവശമുള്ള നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കാനും പകരം കറൻസി സ്വന്തമാക്കാനും അന്ന് നാടാകെ വലിയ ക്യൂ ഉണ്ടായതെല്ലാം വാർത്താ പ്രാധാന്യം നേടിയിരുന്നു. നിരോധിച്ച നോട്ടുകൾക്ക് പകരമായി റിസർവ് ബാങ്ക് 500ന്റെയും 2000ന്റെയും പുതിയ നോട്ടുകൾ ഇറക്കി. എന്നാൽ ഏതാണ്ട് രണ്ട് വർഷങ്ങൾക്ക് മുൻപാണ് ഇന്ത്യയിൽ 2000 രൂപയുടെ നോട്ട് അച്ചടി നിർത്തി. ഇതോടെ നിലവിൽ വിനിമയത്തിലുള്ള ഏറ്റവും വലിയ നോട്ട് 500ന്റേതായി. പിന്നീട് ഏറ്റവും വലിയ വിനിമയത്തിലുള്ള നോട്ട് 200ന്റേതാണ്.
എന്നാൽ ഇവയ്ക്കൊപ്പം മറ്റ് നോട്ടുകളും പുറത്തിറങ്ങി എന്ന തരത്തിൽ ചിത്രങ്ങൾ പ്രചരിക്കുന്നുണ്ടായിരുന്നു. പുതിയ അഞ്ചിന്റെയും 350 രൂപയുടെയും നോട്ടുകളുടെ ചിത്രമാണ് വ്യാപകമായി സമൂഹമാദ്ധ്യമങ്ങൾ വഴി പുറത്തുവന്നത്. ഈ പ്രചരണത്തിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് പലരും അന്വേഷിച്ചു.
ഇക്കാര്യം പരിശോധിച്ചപ്പോൾ ഇത് തെറ്റാണ് എന്ന വിവരം തന്നെയാണ് മനസിലാകുന്നത്. നിലവിൽ 5,10,20,50, 100,200,500 എന്നീ നോട്ടുകൾ മാത്രമാണ് റിസർവ് ബാങ്ക് പുറത്തിറക്കിയിട്ടുള്ളത്. ഇതിൽ അഞ്ചിന്റേത് ചിത്രത്തിൽ കാണുന്ന തരത്തിലുമല്ല. രണ്ടിന്റെയും അഞ്ചിന്റെയും നോട്ടുകൾ അച്ചടിനിർത്തി. എന്നാൽ ഇവയ്ക്ക് വിപണിയിൽ ഇപ്പോഴും മൂല്യമുണ്ട്. നാണയങ്ങളിൽ 50 പൈസയ്ക്ക് ഇപ്പോഴും മൂല്യമുണ്ട് എന്നാൽ പരമാവധി 10 രൂപ വരെയേ ഇങ്ങനെ കൈമാറാൻ കഴിയൂ. നിലവിൽ പ്രചരിക്കുന്ന ചിത്രം ആരോ മൂന്ന് വർഷം മുൻപ് നിർമ്മിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാജമായി പ്രചരിപ്പിച്ചതാണ്.
ആർബിഐ അറിയിക്കുന്നത്:
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഓരോ നോട്ടും നിയമപരമായി പിൻവലിച്ചിട്ടില്ലെങ്കിൽ അതിന് മൂല്യമുണ്ട്. നിലവിൽ 2,5,10,20,50,100,200,500 രൂപ നോട്ടുകൾക്ക് 1934ലെ ആർബിഐ ആക്ടിന്റെ സെക്ഷൻ 26 പ്രകാരം കേന്ദ്ര സർക്കാർ ഗ്യാരണ്ടി നൽകുകയും ചെയ്യും.
ഇന്ത്യയിൽ ഇതുവരെ നിലനിന്നിരുന്നതിൽ ഏറ്റവും മൂല്യമേറിയ നോട്ട് 2000ന്റേതല്ല. 1938 മുതൽ റിസർവ് ബാങ്ക് 10000 രൂപയുടെ നോട്ട് ഇറക്കിയിരുന്നു. ഇത് പിന്നീട് 1946ൽ പിൻവലിച്ചു. 1954ൽ പിന്നെയും പുറത്തിറക്കി എന്നാൽ 1978ൽ പിൻവലിച്ചു.