
കൊൽക്കത്തയുടെ ഭാവി വികസനം മുന്നിൽക്കണ്ട് ആസൂത്രണം ചെയ്തു നിർമിച്ച സോൾട്ട്ലേക്ക് സിറ്റിയിൽ, രാജ്യത്തെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയമായ വിവേകാനന്ദ യുവഭാരതി ക്രീരംഗനിൽ ഇന്നേത് മുദ്രാവാക്യം മുഴങ്ങും; ജോയ് ഈസ്റ്റ് ബംഗാൾ അല്ലെങ്കിൽ ജയ് കേരള ബ്ലാസ്റ്റേഴ്സ്? ഈസ്റ്റ് ബംഗാളിന് എതിരെ ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിനിറങ്ങുമ്പോൾ വലിയ ലക്ഷ്യങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിനു മുന്നിൽ.
‘കളിപ്പിക്കില്ലെന്ന് ഗംഭീറിന്റെ ഭീഷണി, പിആർ സംഘമുണ്ടെങ്കിൽ ഞാന് ഇന്ത്യൻ ക്യാപ്റ്റന് വരെയാകും’
Cricket
കൊച്ചിയുടെ ആഴിപ്പരപ്പിലെ നരച്ച സർക്കാർ ബോട്ട് പോലെ നിരാശ ബാധിച്ചിടത്തു നിന്ന്, തിളങ്ങി നിൽക്കുന്ന കൊച്ചി വാട്ടർ മെട്രോ പോലെ പ്ലേഓഫ് എന്ന തിളക്കത്തിലേക്ക് എത്താമെന്ന ആത്മവിശ്വാസത്തിലാണ് കൊമ്പന്മാർ ഇന്നു കിഴക്കൻ ബംഗാളുകാരെ നേരിടുന്നത്. 17 മത്സരങ്ങളിൽ 21 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 6 മത്സരങ്ങളിൽ 14 പോയിന്റുള്ള ഈസ്റ്റ് ബംഗാൾ 11–ാം സ്ഥാനത്താണ്.
തലമാറി, തലവര മാറുമോ?
4 മാസം മുൻപു കൊച്ചിയിൽ ഏറ്റുമുട്ടിയ ഇരുടീമുകളുടെയും അന്നത്തെ പരിശീലകർ ഇപ്പോൾ ടീമിനൊപ്പമില്ല. മികായേൽ സ്റ്റാറെയെ ബ്ലാസ്റ്റേഴ്സ് പുറത്താക്കിയപ്പോൾ കാർലോസ് ക്വാദ്രത്തിനെ ഈസ്റ്റ് ബംഗാളും പറഞ്ഞയച്ചു. സ്പാനിഷ് പരിശീലകൻ ഓസ്കർ ബ്രുസനെ ഈസ്റ്റ് ബംഗാൾ ചുമതലയേൽപിച്ചപ്പോൾ ബ്ലാസ്റ്റേഴ്സ് ടി.ജി. പുരുഷോത്തമനിൽ വിശ്വാസമർപ്പിച്ചു. കൊച്ചിയിൽ ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് 2-1ന് ജയിച്ചിരുന്നു.
ടീം എന്ന ഒറ്റ യൂണിറ്റ്
ഗോൾകീപ്പർ മുതൽ സ്ട്രൈക്കർ വരെ ഒറ്റ യൂണിറ്റ് എന്ന അടിസ്ഥാനപാഠം നടപ്പാക്കിയാണു പുതിയ പരിശീലകന്റെ കീഴിൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം. ടീമിന്റെ ആണിക്കല്ലായി വീണ്ടും അഡ്രിയൻ ലൂണ മാറുന്ന കാഴ്ച പ്രതീക്ഷ നൽകുന്നു. ഗോൾപോസ്റ്റിനു കീഴിൽ സച്ചിൻ സുരേഷ് ഫോമിന്റെ മിന്നലാട്ടങ്ങൾ കാണിക്കുമ്പോൾ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന കോറോ സിങ്ങും സ്ഥിരതയുള്ള പ്രകടനവുമായി മിലോസ് ഡ്രിൻസിച്ചും നോവ സദൂയിയും ഹെസൂസ് ഹിമനെയും പ്രതീക്ഷ നൽകുന്നു.
English Summary:
Kerala Blasters vs East Bengal Match Updates
TAGS
Sports
Malayalam News
SC East Bengal
Kerala Blasters FC
Indian Super League 2024-2025
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]