
സൗത്ത് ഇന്ത്യയിൽ നിറയെ ആരാധകരുളള നടൻ വിനായകൻ പൊതുസമൂഹത്തിന് വിനയായിരിക്കുകയാണെന്ന് നടനും സംവിധായകനുമായ ആലപ്പി അഷ്റഫ്. സ്വന്തം സമുദായത്തിന് അഭിമാനമായി മാറേണ്ട ഒരു വ്യക്തി അപമാനമായി മാറിയിരിക്കുകയാണെന്നും അഷ്റഫ് പറഞ്ഞു. നാലുവയസുകാരിയെ പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ നടൻ കുറ്റിക്കൽ ജയചന്ദ്രന്റെ നിലപാടുകളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു അഷ്റഫിന്റെ വിശദീകരണം.
‘ജൂനിയർ ആർട്ടിസ്റ്റിൽ നിന്നും ഉന്നതപദവിയിൽ എത്തിയ നടനായിരുന്നു വിനായകൻ. രജനി കാന്തിന്റെ ജയിലർ എന്ന ചിത്രത്തിൽ പ്രധാന വില്ലൻ വേഷം അവതരിപ്പിച്ച് സൗത്ത് ഇന്ത്യ മുഴുവൻ ആരാധകരെ സൃഷ്ടിച്ചു. എന്നാൽ വിനായകൻ പൊതുസമൂഹത്തിൽ വിനയായി മാറി. അയാൾ എപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. അടുത്തിടെ അയാൾ മദ്യപിച്ച് നഗ്നതാപ്രദർശനം നടത്തുകയുണ്ടായി. തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെ നിറത്തിന്റെയും ജാതിയുടെയും പേര് പറഞ്ഞ് വിനായകൻ തന്നെ ഒതുക്കി തീർത്തു. ആദ്യമൊക്കെ ഞാനത് വിശ്വസിച്ചു.
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരണവാർത്തയിൽ കേരളമൊട്ടാകെ ദുഃഖത്തിൽ പങ്കുചേർന്നപ്പോൾ ഒരാൾ മാത്രമേ വിമർശിച്ചിട്ടുളളൂ. അത് വിനായകനായിരുന്നു. സംസ്കാരത്തിന് ചേരാത്ത വാക്കുകളാണ് അയാൾ ഉപയോഗിച്ചത്. ഉമ്മൻചാണ്ടിയെ ഒരു കാലത്ത് അധിക്ഷേപിച്ചവരെല്ലാം അനുഭവിക്കുന്നത് ഇന്നും തുടരുകയാണ്. തന്റെ സമുദായത്തിന് അഭിമാനമായി തീരേണ്ട വ്യക്തിയായിരുന്നു വിനായകൻ. അയാൾക്ക് ഈ പ്രശ്നങ്ങളൊക്കെ തിരുത്താൻ ഇനിയും സമയമുണ്ട്.
ഒരു പിഞ്ചുക്കുട്ടിയെ പിച്ചിച്ചീന്തിയ നടനാണ് കുറ്റിക്കൽ ജയചന്ദ്രൻ. കലാരംഗത്ത് നല്ലൊരു ഭാവിയുണ്ടായിരുന്ന നടനായിരുന്നു അയാൾ. പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. അതേ പൊലീസ് തന്നെ ജയചന്ദ്രനെ സംരക്ഷിക്കുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഈ ആക്ഷേപം ശരി വയ്ക്കുന്നതാണ് മുൻകാലങ്ങളിൽ നടന്നിട്ടുളള സിനിമാക്കാരുടെ പീഡനപരമ്പരകൾ. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ജയിലായപ്പോൾ പിന്തുണച്ച നടനാണ് ഇയാൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ദിലീപ് ജയിൽ മോചിതനാകുന്നതുവരെ താനും നിലത്ത് മാത്രമേ കിടക്കുകയുളളൂവെന്ന ശപഥവും ജയചന്ദ്രൻ എടുത്തതും ശ്രദ്ധേയമായിരുന്നു. കഞ്ഞിയും പയറും മാത്രമേ കഴിക്കുകയുളളൂവെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പറഞ്ഞതുമാണ്. അദ്ദേഹത്തിനായി ഒരു സംഘടനകളും പുറത്തുവന്നത് കണ്ടില്ല. ഒരുപക്ഷേ അദ്ദേഹത്തിന്റെ പണത്തിന്റെ പരിമിതി കൊണ്ടായിരിക്കും. അദ്ദേഹം നടനായതുകൊണ്ട് പ്രതി എന്നുവിളിക്കാൻ സാധിക്കില്ല. കുറ്റാരോപിതൻ എന്നുമാത്രമേ വിളിക്കാവൂ. അതാണ് സിനിമാക്കാരുടെ പ്രിവിലേജ്’- ആലപ്പി അഷ്റഫ് പറഞ്ഞു.